ക്ഷേത്ര പാചകപ്പുരയിലെ സംഗീതം: ഗുരുവായൂര്‍ കൃഷ്ണന് പുരസ്‌ക്കാരം

khna-award
SHARE

ഹൂസ്റ്റണ്‍ ∙ കേരള ഹിന്ദൂസ് ഓഫ് നോര്‍ത്ത് അമേരിക്കയുടെ  ശ്രീകൃഷ്ണ സേവാ ഭക്ത പുരസ്‌കാരം മമ്മിയൂര്‍ ക്ഷേത്ര ജീവനക്കാരായ ഗുരുവായൂര്‍ കൃഷ്ണന് നല്‍കുമെന്ന് പ്രസിഡന്റ് ജി.കെ. പിള്ള അറിയിച്ചു. ഒരു ലക്ഷം രൂപയും കൃഷ്ണഫലകവുമാണ് പുരസ്‌ക്കാരം. ജനുവരി 28 നു തിരുവനന്തപുരത്ത് നടക്കുന്ന ഹിന്ദു കോണ്‍ക്ലേവില്‍ പുരസ്‌കാരം സമ്മാനിക്കും.

മമ്മിയൂര്‍ ക്ഷേത്രത്തിലെ ജീവനക്കാരായ കൃഷ്ണന്‍, പാചകത്തിനിടെ ഭക്തിയില്‍ ലയിച്ചു പാടുന്ന വിഡിയോ വൈറലായിരുന്നു. ലക്ഷകണക്കിനു കൃഷ്ണ ഭക്തരുടെ മനസുകളില്‍ അദ്ദേഹം കുടിയേറുകയും ജനഹൃദയങ്ങള്‍ ആ ശീലുകള്‍ ഏറ്റെടുക്കുകയും ചെയ്തു. ഇത് ശ്രദ്ധയില്‍പ്പെട്ടതിനെ തുടര്‍ന്ന് അര്‍ഹതയക്കുള്ള അംഗീകാരമായിട്ടാണ് പുരസ്‌ക്കാരം സമ്മാനിക്കുന്നതെന്ന് ജി.കെ. പിള്ള പറഞ്ഞു

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
Video

വായിൽ തോന്നിയത് പറഞ്ഞിരുന്നു, ഇപ്പോഴില്ല!

MORE VIDEOS