ADVERTISEMENT

കലിഫോർണിയ ∙കലിഫോർണിയയിലെ പ്രളയ ബാധിത പ്രദേശങ്ങൾ സന്ദർശിക്കാൻ പ്രസിഡന്റ് ജോ ബൈഡൻ എത്തി. സംസ്ഥാനത്തെത്തിയ പ്രസിഡന്റിനെ ഗവർണർ ഗാവിൻ ന്യൂസവും സംഘവും സ്വീകരിച്ചു.

biden-california-visit

തുടർന്ന് മറൈൻ –1 ഹെലികോപ്ടറിൽ സാന്റാ ക്ലാരാ, സാന്റാ ക്രൂസ്, പ്രദേശങ്ങളിലെ പ്രളയക്കെടുതികൾ ഹെലികോപ്ടറിൽ സന്ദർശിച്ച് അദ്ദേഹം വീക്ഷിച്ചു.

Read also : അമേരിക്കൻ പൗരന്മാർക്കു അഭയാർഥികളെ സ്പോൺസർ ചെയ്യാമെന്ന് സ്റ്റേറ്റ് ഡിപ്പാർട്ട്മെന്റ്

biden-california-visit-4

ഗവർണർ ഗാവിൻ ന്യൂസം, കലിഫോർണിയ സെനറ്റർ അലക്സ് പഡീല, ഫെഡറൽ എമർജൻസി മനേജ്മെന്റ് അഡ്മിനിസ്ട്രേറ്റർ ഡയാൻ ക്രിസ്‍വെൽ, ഡെപ്യൂട്ടി ചീഫ് ഓഫ് സ്റ്റാഫ് ബ്രൂസ് റീഡ്, ലിസ് ഷെർവുഡ് ഡെപ്യൂട്ടി നാഷനൽ സെക്യൂരിറ്റി അഡ്‌വൈസർ എന്നിവരും ഹെലികോപ്ടറിൽ പ്രസിഡന്റിനോടൊപ്പമുണ്ടായിരുന്നു.

biden-california-visit-5

തുടർന്ന്  പ്രദേശത്തെ ബിസിനസുകാരെയും എമർജൻസി ഉദ്യോഗസ്ഥരെയും നേരിൽ കണ്ടു സംസാരിച്ചു.സന്ദർശനത്തിനുശേഷം നാലുമണിയോടെ വാട്ട് സൺവിൽ എയർപോർട്ടിൽ നിന്നും പ്രസിഡന്റ് മടങ്ങി.

biden-california-visit-6

നാശനഷ്ടം സംഭവിച്ചവർക്കും, പ്രാദേശിക ഗവൺമെന്റ്, നോൺപ്രോഫിറ്റ് ഓർഗനൈസേഷൻ തുടങ്ങിയവർക്ക് ഉടൻ സാമ്പത്തിക സഹായം നൽകാൻ ബന്ധപ്പെട്ട ഏജൻസികൾക്ക് പ്രസിഡന്റ് നിർദേശം നൽകി. വെള്ളപ്പൊക്ക കെടുതിയിൽ നാശനഷ്ടം വന്ന പ്രദേശങ്ങൾ വൃത്തിയാക്കുന്നതിനുള്ള മുഴുവൻ ചിലവും ഫെഡറൽ ഗവൺമെന്റ് നൽകും.

biden-california-visit-3

ഇൻഷുറൻസ് ഇല്ലാത്തവർക്കും, നാശനഷ്ടങ്ങൾ സംഭവിച്ചവർക്കും നേരിട്ട് ഗവൺമെന്റിന്റെ ഡിസാസ്റ്റർ അസിസ്റ്റൻസ് വെബ്‌സൈറ്റിലൂടെ ആനുകൂല്യങ്ങൾക്കായി അപേക്ഷിയ്ക്കാവുന്നതാണ്. ഫെഡറൽ ഏജൻസി ഫീമ, ഹോം ലാൻഡ്  സെക്യൂരിറ്റി ഏജൻസികളും സഹായത്തിനായി എത്തിയിട്ടുണ്ട്.

English Summary : Biden tours storm-ravaged communities in california 

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com