ADVERTISEMENT

കലിഫോർണിയ ∙ ലയൺസ് ക്ലബ്സ് ഇന്റർ നാഷനൽ കലിഫോർണിയ ഡിസ്ട്രിക്ട് ഫോർ സി–3 നേപ്പാളിലെ നമോ ബുദ്ധ മുനിസിപ്പാലിറ്റിക്ക് സൗജന്യമായി ആംബുലൻസ് നൽകി. നേപ്പാളിലെ മലനിരകളിൽ താമസിക്കുന്നവർക്ക് അടിയന്തിര മെഡിക്കൽ സഹായം വേണ്ടിവരുന്ന സാഹചര്യത്തിൽ രോഗികളെ ചുമന്ന് ആശുപത്രിയിലെത്തിക്കുകയാണ് ചെയ്യുന്നത്. പ്രദേശത്ത് ആംബുലൻസ് സർവീസുകൾ വിരളമാണ്.

lions-club-donation

കാഠ്മണ്ടുവിലെ കാഞ്ചൻ ജംഗ ലയൺസ് ക്ലബിന്റെയും, നമോ ബുദ്ധ മുനിസിപ്പാലിറ്റിയുടെയും സഹായ അഭ്യർഥനയെ മാനിച്ചാണ് കലിഫോർണിയ ലയൺസ് ഡിസ്ട്രിക്ട് സി–3 സൗജന്യമായി ആംബുലൻസ് നൽകാൻ തീരുമാനമെടുത്തത്. എല്ലാവിധ ആധുനിക സജ്ജീകരണങ്ങളുമുള്ള ആംബുലൻസ് മഹീന്ദ ആൻഡ് മഹീന്ദ്ര കമ്പനിയാണ് നിർമിച്ച് നേപ്പാളിൽ എത്തിച്ചത്.

lions-club-donation-3

കാഠ്മണ്ടുവിലെ ബനീലയിൽ വച്ച് നടന്ന ചടങ്ങിൽ കലിഫോർണിയ ലയൺസ് ഡിസ്ട്രിക്ട് ഗവർണർ ജെയിംസ് വർഗീസും, ലയൺസ് ക്ലബ്സ് ഇന്റർ നാഷനൽ പ്രസിഡന്റ്  ബ്രയൻ ഷീഹാനും ചേർന്ന് ആംബുലൻസ് നമോബുദ്ധ മുനിസിപ്പാലിറ്റി മേയർ താങ്ക പ്രസാദ് ശർമ്മയ്ക്ക് കൈമാറി.

 

 

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com