പ്രശസ്ത സംഗീതജ്ഞനും ചരിത്രകാരനുമായ പ്രഫ. റോഡ്നി മോഗ് അന്തരിച്ചു

prof-rodney-moag
SHARE

ടെക്സസ്∙ പ്രശസ്ത സംഗീതജ്ഞനും ചരിത്രകാരനും ഓസ്റ്റിന്‍ യൂണിവേഴ്സിറ്റിയിലെ ഏഷ്യന്‍ ലിംഗ്വസ്റ്റിക്സ് മുന്‍ ഡയറക്ടറുമായ പ്രഫസര്‍ റോഡ്നി മോഗ് (87) അന്തരിച്ചു. ഓസ്റ്റിന്‍ യൂണിവേഴ്സിറ്റിയില്‍ മലയാളം വിഭാഗം ആരംഭിച്ച പ്രഫ. മോഗ്, പലതവണ കേരളത്തിലെ കാര്യവട്ടം ക്യാംപസ് സന്ദര്‍ശിച്ചിട്ടുണ്ട്.

ഏതാനും വര്‍ഷങ്ങള്‍ ഫിജി യൂണിവേഴ്സിറ്റിയില്‍ ഹിന്ദി അധ്യാപകനായിരുന്നു. മലയാളം, തമിഴ്, ഹിന്ദി ഉള്‍പ്പെടെ 13 ഭാഷകള്‍ അദേഹത്തിന് അനായാസം കൈകാര്യം ചെയ്യുവാന്‍ കഴിഞ്ഞിരുന്നു.

കെന്‍റക്കി ബ്ളൂഗ്രാസ് സംഗീതത്തിന്‍റെ ടെക്സസ് ശൈലിയുടെ ഉപജ്ഞാതാവായിരുന്ന മോഗ് മാന്‍ഡറിന്‍ ഉള്‍പ്പെടെ വിവിധ സംഗീത ഉപകരണങ്ങളില്‍ വിദഗ്ധനായിരുന്നു. മൂന്നാം വയസ്സിൽ കാഴ്ച സമ്പൂര്‍ണ്ണമായി നഷ്ടമായ മോഗ് ടെക്സസിലെ കൂപ്പ് 91.7 എഫ് എം റേഡിയോ സ്ഥാപകനാണ്.

English Summary: Professor Rodney Moag passes away

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
Video

ഇന്നസെന്റ് ചെയ്യുന്നില്ലെന്ന് പറഞ്ഞ 'ലാസർ ഇളയപ്പൻ' | Friends Malayalam | Siddique Jayaram | Meena

MORE VIDEOS
FROM ONMANORAMA