ADVERTISEMENT

ഫ്ലോറിഡ ∙ 2014 ൽ ഫ്ലോറിഡയിലെ ടാമ്പാ എന്ന കൊച്ചു തുരുത്തിൽ രൂപം കൊണ്ട മലയാളീ അസോസിയേഷൻ  ഓഫ് ടാമ്പാ (MAT), 2023 ൽ മറ്റുള്ള കൂട്ടായ്മകൾക്ക്  മാതൃക ആക്കാവുന്ന പ്രവർത്തനങ്ങളുമായാണ് മുന്നോട്ടു പോവുന്നത്. സുനിത ഫ്‌ളവർഹിൽ (പ്രസിഡന്റ് ), ജിഷ  തത്തംകുളം (വൈസ് പ്രസിഡന്റ് ) , ഷിറ  ഭഗവാട്‌ല (സെക്രട്ടറി ), അനഘ ഹരീഷ് (ട്രെഷറർ ) പ്രീത  കണ്ണേത് ജോർജ് (ജോയിന്റ് സെക്രട്ടറ ) രശ്മി മേനോൻ (ജോയിന്റ് ട്രെഷറർ ) റോസമ്മ  മാത്തുക്കുട്ടി (സീനിയർ ഫോറം കോഓഓർഡിനേറ്റർ ), മെൽവിൻ ബിജു (യൂത്ത് ഫോറം കോഓർഡിനേറ്റർ), സ്മിത മന്നാഡിയാർ (ഗാർഡനിങ് കോഓർഡിനേറ്റർ ) അനീറ്റ  കുര്യാക്കോസ് (കിഡ്സ് ഫോറം കോഓർഡിനേറ്റർ ) എന്നിവർ ഔദ്യോഗികമായി സ്ഥാനം ഏൽക്കുമ്പോൾ, സ്ത്രീ സമത്വം, സ്വാതന്ത്രം തുടങ്ങിയ ആശയങ്ങൾ പ്രവർത്തികമാക്കിക്കൊണ്ടാണ്  വനിതകൾ മാത്രം ഉള്ള നേതൃ നിരയെ മുന്നോട്ടു വച്ച്  MAT മറ്റുള്ള സംഘടനകളിൽ നിന്ന് വ്യത്യസ്തമാവുന്നത് . ഇത് കൂടാതെ 14 അംഗങ്ങൾ ഉള്ള വിമൻസ് ഫോറത്തിനും MAT രൂപം കൊടുത്തിട്ടുണ്ട്.

mat-new-year-celebration-3

ജനുവരി 28 , 2023 നു ബ്ളൂമിങ‌്ഡെയ്ൽ ഹൈ സ്കൂളിൽ (1700 E Bloomingdale Ave, Valrico, FL 33596 ), നിറഞ്ഞ സദസ്സിനു മുന്നിൽ  ഔദ്യോഗികമായി മാറ്റിന്റെ വനിതാ നേതൃത്വം ഉത്തരവാദിത്വം ഏറ്റെടുക്കുമ്പോൾ , അസോസിയേഷനിലെ ഓരോ അംഗങ്ങളുടെയും പിന്തുണയും, സഹായസഹകരണങ്ങളും തന്നെയാണ് ആത്മവിശ്വാസം നൽകുന്നതെന്ന് പ്രസിഡന്റ് സുനിത ഫ്ലവർഹിൽ അഭിപ്രായപ്പെട്ടു. എല്ലാവരെയും ഈ പരിപാടിയിലക്കു സ്വാഗതം ചെയ്യുന്നതിനോടൊപ്പം , ഈ കമ്മിറ്റിയെ സപ്പോർട്ട് ചെയ്യാൻ മുന്നോട്ടു വന്ന മെഗാ സ്പോൺസർ ഹെഡ്ജ് ബ്രോക്കറേജ് നു  സുനിത നന്ദി  അറിയിച്ചു.

mat-new-year-celebration-2

"വർണോത്സവം - An Evening of Colorful Extravaganza " എന്ന് പേരുനൽകിയിട്ടുള്ള ഈ പരിപാടിയിൽ MATകമ്മിറ്റി അംഗങ്ങളുടെ ഓപ്പണിങ് തീം ഡാൻസ്,  മീര നായർ , നന്ദിത ബിജേഷ്, ബബിത കാലടി, നിഷ ബിജു,  TRIDENTZ Band , കലാനികേതൻ സ്കൂൾ ഓഫ് ഡാൻസ് ലെ കുട്ടികൾ തുടങ്ങിയവർ അവതരിപ്പിക്കുന്ന വിവിധ കലാ പരിപാടികൾ കൊണ്ട് സമ്പന്നമായിരിക്കും . 50 ഓളം വരുന്ന കുട്ടികളെ ഉൾകൊള്ളിച്ചു കൊണ്ട് മാറ്റ് കിഡ്സ് ഫോറത്തിന്റെ ആഭ്യമുഖ്യത്തിൽ നടത്തുന്ന ഫാഷൻ ഷോ ഉൾപ്പെടെ  ഉള്ള കലാ സാംസ്‌കാരിക പരിപാടികൾ ഇത്തവണത്തെ ഈ ഉദ്‌ഘാടന വേദിയെ വേറിട്ടതാക്കും എന്നും ട്രൂസ്റ്റി ബോർഡ് ചെയർ ജോമോൻ തെക്കേത്തൊട്ടിൽ അറിയിച്ചു.

mat-new-year-celebration-4

മലയാളി അസോസിയേഷൻ ഓഫ് ടാമ്പാ സമൂഹത്തിൽ മാറ്റുരക്കുമ്പോൾ, തിളക്കമാർന്ന കൂടുതൽ അദ്ധ്യായങ്ങൾക്കും, മാറ്റങ്ങൾക്കും അമേരിക്കൻ മലയാളി സമൂഹം സാക്ഷിയാവും എന്ന ഉറപ്പു കൂടിയാണ് വനിതാ നേതൃത്വം എന്ന ഈ  ആശയത്തിൽ കൂടി മാറ്റ് നമുക്ക് തരുന്നത്.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com