നാലു വര്‍ഷം കൂടി ബൈഡനു ലഭിക്കില്ലെന്ന് ഉറപ്പാക്കുമെന്ന് ട്രംപ്

donald-trump
SHARE

ന്യൂയോര്‍ക്ക്∙ ബൈഡന്‍ അമേരിക്കയെ നാശത്തിന്റെയും തകര്‍ച്ചയുടെയും അതിവേഗ പാതയിലാക്കിയെന്നും ഇനി നാലു വര്‍ഷം കൂടി ബൈഡനു ലഭിക്കില്ലെന്ന് ഉറപ്പാക്കുമെന്നും മുന്‍ പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ് .

Also read : മിസ് യൂണിവേഴ്സ് ആർബോണി ഗബ്രിയേൽ മിസ്സ് യുഎസ്എ കിരീടം ഉപേക്ഷിച്ചു;. മോർഗൻ റൊമാനോ പുതിയ മിസ്സ് യുഎസ്എ

2024 പ്രസിഡന്‍ഷ്യല്‍ തിരഞ്ഞെടുപ്പിനുള്ള പ്രചാരണ പരിപാടികള്‍ക്ക് തുടക്കം കുറിച്ച്‌ സൗത്ത് കാരലൈനയിലെ കൊളംബിയയില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.യുഎസ് പ്രസിഡന്റ് ജോ ബൈഡന്‍ അമേരിക്കയെ മൂന്നാം ലോകമഹായുദ്ധത്തിന്റെ വക്കിലെത്തിച്ചെന്നും ട്രംപ് കുറ്റപ്പെടുത്തി .

റഷ്യ - യുക്രെയിന്‍ സംഘര്‍ഷത്തിന്റെ പശ്ചാത്തലത്തിലാണ് ട്രംപിന്റെ പരാമര്‍ശം. ' ദുര്‍ബലമായ സമീപനത്തിലൂടെയും സാമര്‍ത്ഥ്യമില്ലായ്മയിലൂടെയും ജോ ബൈഡന്‍ നമ്മെ മൂന്നാം ലോക മഹായുദ്ധത്തിന്റെ വക്കിലെത്തിച്ചു. താന്‍ പ്രസിഡന്റായാല്‍ ശക്തിയിലൂടെ സമാധാനത്തെ വീണ്ടെടുക്കും.24 മണിക്കൂറിനുള്ളില്‍ സമാധാന കരാറുണ്ടാക്കാന്‍ തനിക്കാകും.– " ട്രംപ് പറഞ്ഞു. 

English Summary : Trump says he will ensure that Biden does not receive four more years

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
Video

വായിൽ തോന്നിയത് പറഞ്ഞിരുന്നു, ഇപ്പോഴില്ല!

MORE VIDEOS