ADVERTISEMENT

ഫ്രാങ്ക്ലിൻ സ്ക്വയർ (ന്യൂയോർക്ക്)∙ മലങ്കര ഓർത്തഡോക്സ് സഭയുടെ നോർത്ത് ഈസ്റ്റ് അമേരിക്കൻ ഭദ്രാസന ഫാമിലി & യൂത്ത്  കോൺഫറൻസ് (FYC) റജിസ്ട്രേഷൻ  ജനുവരി 22 ഞായറാഴ്ച ഫ്രാങ്ക്ലിൻ സ്ക്വയർ സെന്റ് സ്റ്റീഫൻസ് ഓർത്തഡോക്സ് ഇടവകയിൽ  ആരംഭിച്ചു.  ഫാമിലി & യൂത്ത് കോൺഫറൻസിനെ പ്രതിനിധീകരിച്ച് ഒരു സംഘം ഇടവക സന്ദർശിച്ചു. ജോബി ജോൺ (ഭദ്രാസന കൗൺസിൽ അംഗം),  മാത്യു ജോഷ്വ, (കോൺഫറൻസ് ട്രഷറർ),  മാത്യു വർഗീസ്, മേരി വർഗീസ്, സിജു ജേക്കബ്, സാറാ മത്തായി, ഹാനാ ജേക്കബ്, ജോനാഥൻ മത്തായി, ഷെറിൻ കുര്യൻ തുടങ്ങിയവർ സന്ദർശക സംഘത്തിൽ സന്നിഹിതരായിരുന്നു.

fyc-team-in-long-isalnd-church-2

വികാരി ഫാ. ഡോ.സി.കെ.രാജൻ കോൺഫറൻസ് പ്രതിനിധി സംഘത്തെ ഇടവകയിലേക്ക്‌ സ്നേഹപൂർവ്വം സ്വാഗതം ചെയ്തു.  മാത്യു ജോഷ്വ  സംഘാംഗങ്ങളെ പരിചയപ്പെടുത്തി. ജോബി ജോൺ ഈ വർഷത്തെ കോൺഫറൻസ് വേദി, നേതാക്കൾ, മുതിർന്നവരും യുവാക്കളും കുട്ടികളും ഉൾപ്പെടെ വിവിധ പ്രായക്കാർക്കായി ഉദ്ദേശിച്ചുള്ള പരിപാടികൾ എന്നിവയെക്കുറിച്ചു സംസാരിച്ചു. ജൂലൈ 12 മുതൽ 15 വരെ നോർത്ത് ഈസ്റ്റ് അമേരിക്കൻ ഭദ്രാസനത്തിലെ ഹോളി ട്രാൻസ്ഫിഗറേഷൻ റിട്രീറ്റ് സെന്ററിൽ (HTRC) നടക്കുന്ന കോൺഫറൻസിലേക്ക് FYC ടീം ഇടവകാംഗങ്ങളെ ക്ഷണിച്ചു.  

fyc-team-in-long-isalnd-church-3

യൂറോപ്പ്/ആഫ്രിക്ക ഭദ്രാസനാധിപൻ ഡോ. എബ്രഹാം മാർ സ്തേഫാനോസ് മെത്രാപ്പോലീത്ത മുഖ്യ പ്രഭാഷകനായിരിക്കും. സൗത്ത് വെസ്റ്റ് അമേരിക്കൻ ഭദ്രാസന യൂത്ത് മിനിസ്റ്റർ ഫാ. മാറ്റ് അലക്‌സാണ്ടർ യുവജനങ്ങൾക്കായുള്ള സെഷനുകൾ നയിക്കും. യോവേൽ 2:28-ൽ നിന്നുള്ള "എല്ലാ ജഡത്തിന്മേലും ഞാൻ എന്റെ ആത്മാവിനെ പകരും" എന്നതാണ് ഈ വർഷത്തെ കോൺഫറൻസിന്റെ മുഖ്യ ചിന്താവിഷയം

ഹാനാ ജേക്കബും സിജു ജേക്കബും രജിസ്ട്രേഷൻ നടപടികളെ കുറിച്ച് സദസ്സിനെ അറിയിച്ചു. സമ്മേളനത്തിന്റെ സ്മരണാർത്ഥം പ്രസിദ്ധീകരിക്കുന്ന സുവനീറിനെക്കുറിച്ചും  സ്പോൺസർഷിപ്പിനെക്കുറിച്ചും മാത്യു വർഗീസ് സംസാരിച്ചു.  മേരി വർഗീസ് സ്ത്രീകൾക്കായി ആസൂത്രണം ചെയ്യുന്ന സെഷനുകളെക്കുറിച്ച് ആവേശത്തോടെ സംസാരിച്ചു, കൂടാതെ എല്ലാ സ്ത്രീകളും കോൺഫറൻസിൽ രജിസ്റ്റർ ചെയ്യാൻ അഭ്യർഥിച്ചു. ജോനാഥൻ മത്തായി HTRC-യിലെ വിവിധ യുവജന ശുശ്രൂഷാ പരിപാടികളിൽ പങ്കെടുത്തതിൽ നിന്നുള്ള തന്റെ പ്രിയപ്പെട്ട ഓർമ്മകളെ കുറിച്ചു സംസാരിക്കുകയും യുവാക്കളെ മുന്നോട്ട് വരാനും സ്വയം രുചിച്ചറിയാനും പ്രോത്സാഹിപ്പിച്ചു. 

നിരവധി ഇടവകാംഗങ്ങൾ സമ്മേളനത്തിന് തങ്ങളുടെ സാമ്പത്തികവും പ്രാർഥനാപൂർവ്വവുമായ പിന്തുണ വാഗ്ദാനം ചെയ്തു. ഗീവർഗീസ് മത്തായി (പ്ലാറ്റിനം സ്പോൺസർ), സിനി വർഗീസ് (ഗ്രാൻഡ് സ്പോൺസർ), എബ്രഹാം വർഗീസ്, ജോർജ്ജ് വർഗീസ്, തോമസ് മാത്യു, ഈപ്പൻ എം.ചാക്കോ, തോമസ് മത്തായി, ചെറിയാൻ ഉമ്മൻ, മോനച്ചൻ മത്തായി എന്നിവർക്കും പരസ്യങ്ങൾക്കും രജിസ്ട്രേഷനുമായി സഹകരിച്ച എല്ലാ ഇടവകാംഗങ്ങൾക്കും സംഘാടകർ കൃതജ്ഞത അറിയിച്ചു.

fyc-team-in-long-isalnd-church-4

കൂടുതൽ വിവരങ്ങൾക്ക്, ഫാ. സണ്ണി ജോസഫ്, കോൺഫറൻസ് ഡയറക്ടർ (ഫോൺ: 718.608.5583) ചെറിയാൻ പെരുമാൾ, കോൺഫറൻസ് സെക്രട്ടറി (ഫോൺ: 516.439.9087) എന്നിവരുമായി ബന്ധപ്പെടുക.

 

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com