മറിയാമ്മ ആൻഡ്രൂസ് അന്തരിച്ചു

mariamma-andrews-obit
SHARE

ജോർജിയ∙ അറ്റ്ലാന്റ ചർച്ച് ഓഫ് ഗോഡ് സഭാ ശുശ്രൂഷകനും വടക്കേ അമേരിക്കയിലെ ചർച്ച് ഓഫ് ഗോഡ് സീനിയർ സഭാ ശുശ്രൂഷകനുമായ പാസ്റ്റർ സി. വി. ആൻഡ്രൂസിന്റെ സഹധർമ്മിണി മറിയാമ്മ ആൻഡ്രൂസ് (70) അറ്റ്ലാന്റയിൽ അന്തരിച്ചു.  ചികിത്സയിലിരിക്കവേ ഹൃദയാഘാതം മൂലമാണു മരണം സംഭവിച്ചത്.

കോട്ടയം തിരുവാർപ്പ് സ്വദേശിയായ മറിയാമ്മ, 1973ൽ വിവാഹിതയായി.  അമേരിക്കയിൽ കുടിയേറി പാർക്കുന്നതിനു മുൻപ് ഭർത്താവ് പാസ്റ്റർ സി. വി. ആൻഡ്രൂസിനൊപ്പം കീക്കൊഴൂർ, ദുർഗ്ഗാപൂർ, നാഗ്പൂർ, ഭോപ്പാൽ, മുംബൈ, ന്യൂഡൽഹി എന്നിവിടങ്ങളിൽ സുവിശേഷവേലയിലായിരുന്നു. അമേരിക്കയിൽ ഫ്ലോറിഡയിലും അറ്റ്ലാന്റയിലും കുടുംബമായി സഭാ ശുശ്രൂഷയിൽ ആയിരുന്നു. ഭൗതിക ശരീരം ഫെബ്രുവരി 3 വെള്ളിയാഴ്ച വൈകിട്ട് 6 മണിക്ക് പ്രെയിസ് കമ്മ്യൂണിറ്റി ചർച്ചിൽ പൊതുദർശനത്തിനു വയ്ക്കുകയും തുടർന്ന് അനുസ്മരണ ശുശ്രൂഷയും നടക്കും.

ഭൗതിക സംസ്കാര ശുശ്രൂഷ ഫെബ്രുവരി  4 ശനിയാഴ്ച രാവിലെ 9 മണിക്കു പ്രയ്സ് കമ്മ്യൂണിറ്റി ചർച്ചിൽ (Praise Community Church, 329 Grayson Hwy, Lawrenceville, GA 30046) നടക്കും. തുടർന്നു സ്നെൽവിൽ ഇറ്റേണൽ ഹിൽസ് ഫ്യൂണറൽ ഹോമിൽ (3594 Stone Mountain Hwy, Snellville, GA 30039) ഭൗതിക ശരീരം സംസ്കരിക്കും.

മക്കൾ: ബ്ലസൺ, ബെന്നി

മരുമക്കൾ : ജോയ്സ്, കവിത.  പരേതയ്ക്ക് അഞ്ച് കൊച്ചുമക്കൾ ഉണ്ട്.

സംസ്‌ക്കാര ശുശ്രൂഷയുടെ തത്സമയ സംപ്രേഷണം പ്രവിഷൻ ടിവിയിൽ  www.provisiontv.in

വാർത്ത∙പി.പി. ചെറിയാൻ

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
Video

കേരളത്തിൽ എത്തിയാൽ ആദ്യ കോൾ നസ്രിയയ്ക്ക്

MORE VIDEOS