കേരള ഫെസ്റ്റ് 2023 ന്റെ ടൈറ്റിൽ പോസ്റ്റർ പ്രകാശനം ചെയ്തു
Mail This Article
ടൊറന്റോ∙കേരള അസോസിയേഷൻ ഓഫ് കാനഡ സംഘടിപ്പിക്കുന്ന കേരള ഫെസ്റ്റ് 2023 ന്റെ ടൈറ്റിൽ പോസ്റ്റർ പ്രകാശനവും, ടിക്കറ്റ് ലോഞ്ചും സാക്രബ്‌റോയിൽ വച്ച് നടന്നു . ഓണം 2022 എന്ന കഴിഞ്ഞ വർഷത്തെ പരിപാടിക്ക് ശേഷം ഇവർ സംഘടിപ്പിക്കുന്ന വളരെ വ്യത്യസ്തമായ ഒരു ഓണാഘോഷം തന്നെ ആണ് ഇത്തവണയും ഇവർ നടത്താൻ ഉദ്ദേശിക്കുന്നത് എന്ന് സംഘടകർ അറിയിച്ചു.
മലയാളി അസോസിയേഷൻ ചരിത്രത്തിൽ ആദ്യമായി ആണ് ഒരു അസോസിയേഷൻ ഓണാഘോഷത്തിൽ പങ്കെടുക്കാൻ ടിക്കറ്റ് എടുക്കുന്ന എല്ലാവർക്കും ഓണക്കോടി സൗജന്യമായി നൽകുന്നത്. അതോടൊപ്പം വിഭവസമൃദ്ധമായ ഓണസദ്യ , വിവിധ കലാപരിപാടികൾ എന്നിവ കേരള ഫെസ്റ്റിനോട് അനുബന്ധിച്ചു നടക്കും . ഈ വരുന്ന സെപ്റ്റംബർ 2 ന് സ്‌കാർബ്‌റോയിൽ ആണു കേരള ഫെസ്റ്റ് നടക്കുക . കൂടുതൽ വിവരങ്ങൾക്കു താഴെ കൊടുത്തിരിക്കുന്ന നമ്പറുകൾ ബദ്ധപ്പെടാവുന്നതാണ്.416-873-2360 | 647-202-9151 | 647- 835-9311 | 647-524-1718 | 647-325-2404.