ഷിക്കാഗോ ∙ ഏഷ്യയിലെ 10 രാജ്യങ്ങളില്‍ നിന്നുള്ള സംഘടനകള്‍ ചേര്‍ന്നുള്ള അസോസിയേഷനായ ഏഷ്യന്‍ അമേരിക്കന്‍ കോയലേഷന്റെ ജൂറി കമ്മ്യൂണിറ്റി എക്‌സലന്‍സ് അവാര്‍ഡ് നൽകുന്നു. എക്‌സലന്‍സ് അവാര്‍ഡ് അമേരിക്കന്‍ അസോസിയേഷന്‍ ഓഫ് എന്‍ജീനിയേഴ്‌സ് ഓഫ് ഇന്ത്യന്‍ ഓറിജിന്‍ പ്രസിഡന്റ് ഗ്ലാഡ്‌സണ്‍ വര്‍ഗീസിനും, യൂത്ത് ലീഡര്‍ഷിപ്പ് അവാര്‍ഡ് സ്കൂൾ സ്റ്റുഡന്റ് ലീഡറും, ഇല്ലിനോയ് സ്‌റ്റേറ്റില്‍ നിന്ന് പ്രസംഗ മത്സരത്തിലും, സ്‌പോര്‍ട്‌സ്, സ്‌പെല്ലിങ് ബീ എന്നിവയിലും ഒന്നാം സ്ഥാനം നേടിയ കിരണ്‍ കൗര്‍ ബല്ലായ്ക്കും നല്‍കി ആദരിക്കും.
ഫെബ്രുവരി 18-ന് ഷിക്കാഗോയിലുള്ള ഹയാറ്റ് റീജൻസി ഹോട്ടലില്‍ വച്ച് ആയിരത്തിലധികം പേര്‍ പങ്കെടുക്കുന്ന സമ്മേളനത്തില്‍ അവാര്‍ഡ് നല്‍കുന്നതാണ്. ഇല്ലിനോയ് സ്‌റ്റേറ്റിന്റെ ഗവര്‍ണ്ണര്‍ ജെബി പ്രറ്റ്‌സ്‌ക്കര്‍, ഷിക്കാഗോ മേയര്‍ ലോറി ലൈറ്റ്ഫുറ്റ്, സെനറ്റര്‍മാർ, യുഎസ്. കോണ്‍ഗ്രസ്മാൻ, വിവിധ കമ്പനികളുടെ എക്‌സിക്യൂട്ടീവ്മാർ എന്നിവര്‍ സമ്മേളനത്തില്‍ പങ്കെടുക്കും.