ADVERTISEMENT

ന്യൂജഴ്‌സി∙ വേൾഡ് മലയാളി കൗൺസിൽ ഗ്ലോബൽ  യൂണിഫൈഡ് പ്രൊജക്റ്റ് ആയ  "ഹോം ഫോർ ഹോംലെസ്സ്" പങ്കാളിയായി  ഫിലഡൽഫിയ പ്രവിൻസ് മാറിയത് അമേരിക്ക റീജിയൻ യൂനിഫൈഡ്‌ (ന്യൂജഴ്‌സി കോർപറേഷന്) അഭിമാനിക്കുവാൻ പറ്റിയ നിമിഷമായി.

wmc-house-handing-over-2

 

ഗ്ലോബൽ വേൾഡ് മലയാളി കൗൺസിൽ യൂണിഫൈഡ്, നൂറു  വീടുകൾ ഭവനരഹിതർക്കു നൽകുന്നതിൽ പതിനൊന്നാമത്തെ വീടിന്റെ താക്കോൽ ജലസേചന വകുപ്പ് മന്ത്രി റോഷി അഗസ്റ്റിനും ഡോക്ടർ എം. എസ് സുനിലും സംയുക്തമായി കൈമാറി. പത്തു വീടുകളോളം ഷിക്കാഗോ പ്രവിൻസ് നൽകി കഴിഞ്ഞു.  ഡോക്ടർ എം. എസ് സുനിലുമായി ചേർന്നാണു മിക്ക വീട് പണികളും പൂർത്തിയാകുന്നത്. ഇടുക്കിയിൽ ഉള്ള ഒരു സാധു കുടുംബമാണ് ഈ ഔദാര്യത്തിനു പാത്രമായത്.

 

പ്രവിൻസ് ചെയർമാൻ ജോസ് ആറ്റുപുറം, പ്രസിഡന്റ് ജോ ഫിലഡൽഫിയ പ്രവിൻസിന്റെ ജോർജ് നടവയൽ, ട്രഷറർ നൈനാൻ മത്തായി, ജോയിന്റ് ട്രഷറർ തോമസ്കുട്ടി വർഗീസ്, വൈസ് ചെയർ മറിയാമ്മ ജോർജ്, വിമൻസ് ഫോറം സെക്രട്ടറി ഷൈലാ രാജൻ, ജോസഫ് തോമസ്,  ജനറൽ സെക്രട്ടറി  സിബിച്ചൻ, ചെമ്പ്ലെയേൽ. അഡിഷണൽ സെക്രട്ടറി ലൂക്കോസ് വൈദ്യൻ, ലൈസാമ്മ ബെന്നി, യൂത്ത് കോഓർഡിനേറ്റർ ഡാൻ തോമസ്, എന്നിവർ ഉൾപ്പെടുന്ന പ്രൊവിൻസ് ഭാരവാഹികളുടെ കൂട്ടായ പ്രവർത്തനവും അമേരിക്ക റീജിയന്റെ പ്രചോദനവുമാണ് ഭാവനദാനത്തിനു കളം ഒരുക്കിയത്.

 

wmc-house-handing-over

മുൻ ഗ്ലോബൽ വൈസ് പ്രസിഡന്റും റീജിയൻ ചെയർമാനുമായ  പി. സി. മാത്യു, പ്രസിഡന്റ് എൽദോ പീറ്റർ, ജനറൽ സെക്രട്ടറി കുരിയൻ സഖറിയ, ട്രഷറർ ഫിലിപ്പ് മാരേട്ട്  അഡ്മിൻ വൈസ് പ്രസിഡന്റ് മാത്യൂസ് എബ്രഹാം, ഉഷാ ജോർജ്, വൈസ് ചെയർസ് ആയ മാത്യു വന്ദനത്തു വയലിൽ, ശോശാമ്മ ആൻഡ്രൂസ്, അലക്സ് യോഹന്നാൻ, അഡ്വൈസറി ചെയർമാൻ ആൻഡ്രൂസ് കുന്നുപറമ്പിൽ എന്നിവർ ഒരു പ്രസ്താവനയിലൂടെ പ്രവിൻസിന്റെ  ക്രിയാത്മകമായ  പ്രവർത്തനങ്ങളെ അനുമോദിക്കുന്നതായി അറിയിച്ചു.

 

ഇത്തരം പ്രവർത്തനങ്ങളെ മലയാളി സമൂഹം ആത്മാർഥമായി പിന്തുണക്കുമെന്ന് അമേരിക്ക റീജിയനു നല്ല പല പ്രജക്ടുകളും കാഴ്ച വച്ച മുൻ റീജിയൻ പ്രസിഡന്റ് സുധിർ നമ്പ്യാർ പ്രതികരിച്ചു. അമേരിക്ക റീജിയൻ പബ്ലിക് റിലേഷൻ ഓഫിസർ ജെയ്സി ജോർജ്, കൾച്ചറൽ ചെയർ എലിസബത്ത് റെഡിയാർ, എന്നിവരോടൊപ്പം ഗ്ലോബൽ ചെയർമാൻ ഡോക്ടർ രാജ് മോഹൻ പിളളിൽ, പ്രസിഡന്റ് ഡോക്ടർ പി. വി. ചെറിയാൻ, ജനറൽ സെക്രട്ടറി പ്രഫസർ കെ. പി. മാത്യു, വൈസ് ചെയർ ഡോക്ടർ ഡെയ്സി ക്രിസ്റ്റഫർ, വൈസ് പ്രസിഡന്റ് ഓർഗനൈസഷൻ ഡോക്ടർ മിലിന്ദ് തോമസ്, വിമൻസ് ഫോറം ചെയർ അഡ്വ. സൂസൻ മാത്യു എന്നിവർ അനുമോദന സന്ദേശങ്ങൾ അയച്ചു.

 

പ്രൊജക്റ്റ് വിജയമാക്കിയതിൽ സഹകരിച്ച പ്രവിൻസ് അംഗങ്ങളെയും സ്പോൺസർമാരെയും പ്രചോദനം നൽകിയ റീജിയൻ ഭാരവാഹികളെയും അനുമോദിക്കുകയും ഒപ്പം നന്ദി അറിയിക്കുകയും ചെയ്യുന്നതായി ചെയർമാനും റീജിയൻ ഓർഗനൈസഷൻ ഡവലപ്മെന്റ്  വൈസ് പ്രസിഡന്റും കൂടിയായ ജോസ് ആറ്റുപുറം അറിയിച്ചു.

 

കേരളത്തിൽ വീട് ദാനം ചെയ്യുവാൻ  സന്മനസ്സോടെ  ആഗ്രഹിക്കുന്നവർ അഥവാ സ്പോൺസർ ചെയ്യുവാൻ ആഗ്രഹിക്കുന്നവർ സ്ഥലം ദാനം ചെയ്യുവാൻ താൽപര്യം ഉണ്ടെങ്കിലും പി. സി. മാത്യുവിനെയോ പ്രസിഡന്റ് എൽദോ പീറ്ററെയോ, ഗ്ലോബൽ ജനറൽ സെക്രട്ടറി പ്രഫസർ കെ. പി. മാത്യുവിനെയോ, ഫിലിപ്പ് മാരേട്ടിനെയോ വിളിക്കാവുന്നതാണ്.

 

ഇനിയും 89 വീടുകൾ ലഭിക്കുവാൻ പ്രാർഥിക്കുന്ന സാധുക്കളുടെ പ്രാർഥനക്കു ഫലമായി മാറുവാൻ ഈശ്വരൻ നല്ല ദാതാക്കളെ ഒരുക്കുമെന്ന് പ്രത്യാശിക്കുന്നതായി പ്രോജക്ടിന്റെ ഗ്ലോബൽ കോഓർഡിനേറ്റർ കൂടിയായ റീജിയൻ ചെയർമാൻ പി. സി. മാത്യു ഒരു ചോദ്യത്തിന് പ്രതികരിച്ചു.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com