ചരിത്രമായി ഫൊക്കാന പെൻസിൽവേനിയ റീജിനൽ കൺവെൻഷൻ

fokana-pennsylvania-regional-convention
SHARE

ന്യൂയോർക്ക് ∙ ഫൊക്കാന റീജനൽ കൺവെൻഷൻ ഫിലഡൽഫിയയിലെ സെന്റ് തോമസ് സിറോ മലബാർ കാത്തലിക്ക് ചർച്ചിന്റെ ഓഡിറ്റോറിയത്തിൽ പ്രസിഡന്റ് ഡോ. ബാബു സ്റ്റീഫൻ ഉദ്ഘാടനം ചെയ്തു. ഈ റീജിയന്റെ ചരിത്രത്തിൽ ആദ്യമായാണ് ഇത്ര വലിയ റീജനൽ കൺവെൻഷൻ നടക്കുന്നത്. റീജനൽ വൈസ് പ്രസിഡന്റ് ഷാജി സാമുവേൽ അധ്യക്ഷനായിരുന്നു. സെക്രട്ടറി ഡോ. കല ഷഹി ഫൊക്കാനയുടെ ഈ വർഷത്തെ പ്രവർത്തനങ്ങൾ വിവരിച്ചു. 

fokana-pennsylvania-regional-convention1

ട്രഷറർ ബിജു ജോൺ, എക്സിക്യൂട്ടീവ് വൈസ് പ്രസിഡന്റ് ഷാജി വർഗീസ്, ജോയിന്റ് സെക്രട്ടറി ജോയി ചാക്കപ്പൻ, ട്രസ്റ്റി ബോർഡ് അംഗം സജിമോൻ ആന്റണി, മാപ്പിനെ പ്രതിനിധീകരിച്ച് പ്രസിഡന്റ് ശ്രീജിത്ത് കോമത്ത്, ഏലിയാസ് പോൾ, ഇസ്റ്റൺ മലയാളി അസോസിയേഷൻ പ്രസിഡന്റ് സുദീപ് നായർ, തോമസ് ചാണ്ടി (മാപ്പ് മുൻ പ്രസിഡന്റ്), ശാലു പുന്നൂസ് (മാപ്പ് മുൻ പ്രസിഡന്റ്), അലക്സ് ചെറിയാൻ, മാത്യു ചെറിയാൻ എന്നിവർ ആശംസകൾ അറിയിച്ചു.

fokana-pennsylvania-regional-convention4

വടക്കേ അമേരിക്കയിലെ സാമൂഹിക പ്രവര്‍ത്തന രംഗത്തും കേരളത്തിലും ഫൊക്കാന വളരെയധികം ജനോപകാര പ്രവർത്തനങ്ങൾ നടത്തുന്നുണ്ടെന്നും ആളുകളുടെ മനസ്സിൽ ഫൊക്കാനയുടെ സ്ഥാനം മുൻപന്തിയിലാണെന്നും ഡോ. ബാബു സ്റ്റീഫൻ പറഞ്ഞു. ഒരുമിച്ചു നിന്നാൽ നമുക്ക് കൂടുതൽ കാര്യങ്ങൾ കൈവരിക്കാൻ കഴിയുമെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു. മാർച്ചിൽ തിരുവനന്തപുരത്തു വെച്ച് നടക്കുന്ന കേരളാ കൺവെൻഷനെ പറ്റിയും അദ്ദേഹം വിവരിച്ചു. ഡോ. കല ഷഹി ഫൊക്കാനയുടെ പുതിയ പദ്ധിതികളെ പറ്റിയും ചാരിറ്റി പ്രവർത്തനങ്ങളെപ്പറ്റിയും വിശദമായി സംസാരിച്ചു.

fokana-pennsylvania-regional-convention2

വിശിഷ്ടാതിഥിയായി പങ്കെടുത്ത ലോ എൻഫോഴ്‌സ്‌മെന്റിൽ മികച്ച പ്രവർത്തനം കാഴ്ചവെക്കുന്ന കമ്മ്യൂണിറ്റിയിൽ ഉള്ള നിക്കോൾ വർഗീസിനെ പ്രസിഡന്റ് ഡോ. ബാബു സ്റ്റീഫനും ലൈസൻ ഡാനിയേലിനെ സെക്രട്ടറി ഡോ. കല ഷഹിയും, മുൻ സെക്രട്ടറി സജിമോൻ ആന്റണിയും ചേർന്ന് ഫലകം നൽകി ആദരിച്ചു. ഇവർ കമ്മ്യൂണിറ്റിക്ക് നൽകുന്ന സേവനങ്ങളെ പ്രശംസിക്കുകയും ചെയ്തു. ബോർഡ് ഓഫ് ട്രസ്റ്റി അംഗം സജിമോൻ ആന്റണി മാപ്പിനെയും ഇസ്റ്റേൺ മലയാളി അസോസിയേഷനെയും പിഎംഎ അസോസിയേഷനെയും അവർ ഫൊക്കാനക്കും മലയാളി കമ്മ്യൂണിറ്റിക്കും നൽകുന്ന സേവനങ്ങളെ പ്രശംസിക്കുകയും ചെയ്തു. 

fokana-pennsylvania-regional-convention6

റീജനൽ കൺവെൻഷൻ ഇത്രയും വിജയകരമാക്കിയ റീജനൽ വൈസ് പ്രസിഡന്റ് ഷാജി സാമുവേലിനെയും മാത്യു ചെറിയാനെയും പ്രശംസിച്ചു. നാഷനൽ കമ്മിറ്റി അംഗമായ അലക്സ് പോൾ, വിമെൻസ് ഫോറം റീജനൽ കോറിനേറ്റർ മില്ലി ഫിലിപ്പ്, പെൻസിൽവേനിയ ഫൊക്കാന റീജനൽ ‌സെക്രട്ടറി അലക്സ് ചെറിയാൻ, ട്രസ്റ്റി എൽദോ വർഗീസ്, കോ ഓർഡിനേറ്റർ മാത്യു ചെറിയാൻ, സജിമോൻ ആന്റണി എന്നിവർ റീജിനൽ കൺവെൻഷന് നേതൃത്വം നൽകി. 

fokana-pennsylvania-regional-convention5

ഫൊക്കാന കൺവെൻഷൻ ചെയർ വിപിൻ രാജ്, റീജനൽ വൈസ് പ്രസിഡന്റുമാരായ ദേവസി പാലാട്ടി, ജോൺസൻ തങ്കച്ചൻ, നാഷനൽ കമ്മിറ്റി അംഗങ്ങളായ ശ്രീകുമാർ ഉണ്ണിത്താൻ, ഡോൺ തോമസ്, ലാൽജി തോമസ് എന്നിവരും ഫൊക്കാന ലീഡർ ലീലാ മരേട്ടും പങ്കെടുത്തു. ലിജോ ജോർജ്, മാത്യു ചെറിയാൻ എന്നിവർ എംസിമാരായി പ്രവർത്തിച്ചു. റീജനൽ കൺവെൻഷനിൽ പങ്കെടുത്ത് പരിപാടി വലിയ വിജയമാക്കാൻ സഹായിച്ച എല്ലാവർക്കും റീജിനൽ ട്രസ്റ്റി എൽദോ വർഗീസ് നന്ദി രേഖപ്പെടുത്തി.

fokana-pennsylvania-regional-convention3
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
Video

ഞാന്‍ ഈ പണി നിര്‍ത്തണോയെന്ന് ആലോചിച്ചു!

MORE VIDEOS