മിസ്സിസ്സാഗ∙ ടീം കനേഡിയൻ ലയൺസിനു പുതിയ നേതൃത്വം. വിനു ദേവസ്യയാണ് പ്രസിഡന്റ്. ഡയസ് വർഗീസ് സെക്രട്ടറിയും നിഖിൽ വർഗീസ് ട്രഷററുമായിരിക്കും. മറ്റു ഭാരവാഹികൾ: എമിൽ വർഗീസ് (വൈസ് പ്രസിഡന്റ്), ബിനു ചെറിയാൻ (ജോയിന്റ് സെക്രട്ടറി), ഡെന്നിസ് ജേക്കബ് ജോൺ (പി.ആർ.ഒ), ഫെലിക്സ് ജയിംസ് (മീഡിയ കോ-ഓർഡിനേറ്റർ), സിറിൽ ജോസഫ്, അനു പോൾ (സ്പോർട്സ് കോ-ഓർഡിനേറ്റർമാർ), ജയദീപ് ജോൺ, മേരി ജോൺ (ഇവന്റ് കോ-ഓർഡിനേറ്റർമാർ), ജെറിൻ ജോൺ, അരുൺ മേനോൻ (ഐ. ടി. കോ-ഓർഡിനേറ്റർമാർ).
ജിതിൻ ജോസഫ്, ബിനു ജോസഫ്, ജോസ് തോമസ്, മൈക്കൾ ആന്റർ, ജിസ്മോൻ കുര്യൻ, നിക്സൺ മാനുവൽ, ജിജീഷ് ജോൺ, ഷെറിൻ ജോസഫ്, അഭിലാഷ് ജോർജ്, തോംസൺ ബേബി, ബ്ളിസ് ജോൺ (ഓക്സിലറി അംഗങ്ങൾ).
2023ലെ എക്സിക്യൂട്ടീവ് കൗൺസിലിനെ തിരഞ്ഞെടുത്ത പൊതുയോഗത്തിൽ സിറിൽ ജോസഫ് അധ്യക്ഷത വഹിച്ചു. പ്രവർത്തന മാർഗരേഖയും യോഗം അംഗീകരിച്ചു. ഫെലിക്സ് ജയിംസ്, ജിതിൻ ജോസഫ്, നിഖിൽ വർഗീസ് എന്നിവർ തിരഞ്ഞെടുപ്പ് നടപടിക്രമങ്ങൾക്കും നിർമൽ, ലിബിൻ, നിഥിൻ, ശ്രീജിത്, ഉണ്ണി, റോബിൻ കുര്യാക്കോസ്, ബിബൻ, റൈജു കൊരട്ടി എന്നിവർ പരിപാടികൾക്കും നേതൃത്വം നൽകി. കഴിഞ്ഞവർഷത്തെ പ്രവർത്തനങ്ങൾ നയിച്ച ബിനു ജോസഫിന്റെ ടീമിനെ യോഗം അഭിനന്ദിച്ചു.