ADVERTISEMENT

ഷിക്കാഗോ ∙ ഷിക്കാഗോ മലയാളി അസോസിയേഷന്റെ വിമൻ ഫോറത്തിന്റെ ആഭിമുഖ്യത്തിൽ രാജ്യാന്തര വനിതാദിനത്തോടനുബന്ധിച്ച് വനിതാദിനം ആഘോഷിക്കുന്നു. സിറോ മലബാർ കത്തീഡ്രലിന്റെ ഹാളിൽ വച്ച് മാർച്ച് 11ന് വൈകിട്ട് ആറു മണി മുതൽ വിവിധയിനം പരിപാടികളോടെ വനിതാദിനം ആഘോഷിക്കുന്നു.

മലയാള സംഗീതത്തിൽ തൽപരരും പ്രഗത്ഭരുമായ വനിതകൾക്കായി ഒരു സംഗീത മത്സരവും ഇതോടൊപ്പം നടത്തുന്നുണ്ട്. ഇതിൽ പങ്കെടുക്കാൻ താൽപര്യമുള്ള ഷിക്കാഗോയിലുള്ള മലയാളി വനിതകൾ കോർഡിനേറ്റേഴ്സിന്റെ പക്കൽ പേരു നൽകേണ്ടതാണ്. അതുപോലെ തന്നെ ഷിക്കാഗോ മലയാളി അസോസിയേഷന്റെ മെംബർമാരിൽ റെസ്പിറേറ്ററി തെറാപ്പിന്റെ ആയി 20 വർഷത്തിൽ കൂടുതലായി ജോലി ചെയ്യുന്ന മലയാളി വനിതകളെ ചടങ്ങിൽ ആദരിക്കും. ഇതിന് അർഹരായിട്ടുള്ളവർ മാർച്ച് 3ന് മുമ്പായി പേര് നൽകേണ്ടതാണ്.

കൂടുതൽ വിവരങ്ങൾക്ക് :

പ്രസിഡന്റ് ജോഷി വള്ളിക്കളം – 312 685 6749

വിമൻസ് ഫോറം കോർഡിനേറ്റേഴ്സ് ഡോ. റോസ് വടകര – 708 662 0774

ഡോ. സ്വർണ്ണം ചിറമേൽ – 630 244 2068

ഷൈനി തോമസ് – 847 209 2266

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com