ഹൂസ്റ്റൺ∙ ഹൂസ്റ്റണിൽ സെന്റ് പാട്രിക് ദിനത്തിൽ (മാർച്ച് 17) കത്തോലിക്കർക്ക് മാംസം കഴിക്കാൻ അതിരൂപതയുടെ അനുമതി. സാധാരണ നോമ്പുകാലത്തിലെ വെള്ളിയാഴ്ച്ച കത്തോലിക്കർ മാംസാഹാരം ഒഴിവാക്കുന്ന ദിവസമാണ്. എന്നാൽ സെന്റ് പാട്രിക് ദിനത്തിൽ മാംസാഹാരം ഒഴിവാക്കണമെന്ന നിബന്ധനയില്‍ ഗാൽവെസ്റ്റൺ - ഹൂസ്റ്റൺ അതിരൂപത ഇളവ് നൽകിയിരിക്കുകയാണ്. ഈ ദിവസം മാംസാഹാരം കഴിക്കുന്നവർക്ക് പകരം മറ്റൊരു ദിവസം അധിക ചാരിറ്റി ചെയ്യാമെന്നാണ് അതിരൂപതയുടെ നിര്‍ദേശം.

എന്നിരുന്നാലും രാജ്യത്തെ എല്ലാ കത്തോലിക്കർക്കും മാംസം ഒഴിവാക്കാനുള്ള അനുമതിയില്ല. കത്തോലിക്കാ പത്രം അനുസരിച്ച് രാജ്യത്തെ 105 രൂപത ബിഷപ്പുമാർ മാത്രമാണ് സെന്റ് പാട്രിക്സ് ദിനത്തിൽ ഇളവുകൾ പ്രഖ്യാപിച്ചിരിക്കുന്നത്.
എല്ലാ വർഷവും മാർച്ച് 17 നാണ് സെന്റ് പാട്രിക് ദിനം. നാഷനൽ കാത്തലിക് റജിസ്‌റ്റർ പ്രകാരം 33– ാം തവണയാണ് സെന്റ് പാട്രിക്‌സ് ദിനം നോമ്പുകാലത്തെ വെള്ളിയാഴ്ച്ച വരുന്നത്.