മൗണ്ട് ഒലിവ് സെന്റ് തോമസ് ഇടവകയിൽ ഫാമിലി ആൻഡ് യൂത്ത് കോൺഫറൻസ് റജിസ്ട്രേഷന് തുടക്കം

fyc-team-in-mount-olive-church
SHARE

മൗണ്ട് ഒലിവ് (ന്യൂജേഴ്‌സി) ∙ മലങ്കര ഓർത്തഡോക്‌സ് സുറിയാനി സഭയുടെ നോർത്ത് ഈസ്റ്റ് അമേരിക്കൻ ഭദ്രാസന ഫാമിലി ആൻഡ് യൂത്ത് കോൺഫറൻസിന് സെന്റ് തോമസ് ഓർത്തഡോക്‌സ് ഇടവകയിൽ ആവേശകരമായ തുടക്കമായി.

fyc-team-in-mount-olive-church-4

മാർച്ച് 12 ഞായറാഴ്ച വിശുദ്ധ കുർബാനയ്ക്ക് ശേഷം ഫാമിലി ആൻഡ് യൂത്ത് കോൺഫറൻസിന്റെ കിക്ക് ഓഫ് മീറ്റിങ്ങും ഉണ്ടായിരുന്നു. ഫാ. ഷിബു ഡാനിയേൽ (വികാരി) കോൺഫറൻസ് ടീമിന് സ്വാഗതം പറഞ്ഞു. ഉമ്മൻ കാപ്പിൽ (ഭദ്രാസന കൗൺസിൽ അംഗം), സൂസൻ ജോൺ വർഗീസ് (സുവനീർ ചീഫ് എഡിറ്റർ), റെനി ബിജു, റോണി വർഗീസ് (സുവനീർ കമ്മിറ്റി അംഗങ്ങൾ), ജോർജ്ജ് തുമ്പയിൽ (മുൻ സഭാ മാനേജിങ് കമ്മിറ്റി അംഗം /കോൺഫറൻസ് സെക്രട്ടറി) എന്നിവരടങ്ങുന്ന ടീമിനെ ഷാജി (സഭാ മാനേജിങ് കമ്മിറ്റി അംഗം) പരിചയപ്പെടുത്തി.

fyc-team-in-mount-olive-church-3

ഫാ. ഷിബു ഡാനിയേൽ  തന്റെ  ആമുഖ പ്രസംഗത്തിൽ നമ്മുടെ വിശ്വാസത്തെ ശക്തിപ്പെടുത്തുന്നതിലും കൂട്ടായ്മയെ പ്രോത്സാഹിപ്പിക്കുന്നതിലും  കോൺഫറൻസിനുള്ള  പങ്ക് എടുത്തുപറഞ്ഞു. ജോർജ് തുമ്പയിൽ ഉൾപ്പടെയുള്ള ഇടവകാംഗങ്ങൾ  മുൻ  കോൺഫറൻസുകളുടെ  വിജയകരമായ നടത്തിപ്പിന് സ്തുത്യർഹമായ നേതൃത്വം നൽകിയിട്ടുള്ളത് ഷാജി വർഗീസ് അനുസ്മരിച്ചു.  ഉമ്മൻ കാപ്പിൽ തന്റെ ആമുഖ  പ്രസംഗത്തിൽ ഭദ്രാസനത്തിന്റെ വളർച്ചയുടെ പാതയിൽ ഇടവക വികാരിയും ഇടവക അംഗങ്ങളും  നൽകിയിട്ടുള്ള നേതൃത്വത്തിനും സംഭാവനകൾക്കും കടപ്പാട്  രേഖപ്പെടുത്തി.

സമ്മേളനത്തിന്റെ വേദി, നേതാക്കൾ, പൊതു ക്രമീകരണങ്ങൾ എന്നിവയെക്കുറിച്ച് ഉമ്മൻ കാപ്പിൽ സംസാരിച്ചു. റജിസ്ട്രേഷൻ നടപടികളും സ്പോൺസർഷിപ്പ് അവസരങ്ങളും റെനി ബിജു വിശദീകരിച്ചു. സമ്മേളനത്തിന്റെ അനുസ്മരണാർഥം പ്രസിദ്ധീകരിക്കുന്ന സുവനീറിനെക്കുറിച്ച് സൂസൻ വർഗീസ് സംസാരിച്ചു. മുൻകാലങ്ങളിൽ നിരവധി കോൺഫറൻസുകളിൽ പങ്കെടുത്തതിന്റെ ഓർമകളും നേതൃസ്ഥാനങ്ങളിൽ പ്രവർത്തിക്കാൻ ലഭിച്ച അവസരങ്ങളെക്കുറിച്ചും ജോർജ് തുമ്പയിൽ അനുസ്മരിച്ചു.  ആത്മീയ പോഷണത്തിനും കൂട്ടായ്മയ്ക്കുമായി കോൺഫറൻസിൽ പങ്കെടുക്കാൻ അദ്ദേഹം എല്ലാവരെയും പ്രോത്സാഹിപ്പിച്ചു.

2023 ജൂലൈ 12 മുതൽ 15 വരെ നോർത്ത് ഈസ്റ്റ് അമേരിക്കൻ ഭദ്രാസനത്തിലെ ഹോളി ട്രാൻസ്ഫിഗറേഷൻ റിട്രീറ്റ് സെന്ററിൽ  കോൺഫറൻസ് നടക്കും.  യൂറോപ്പ്/ആഫ്രിക്ക ഭദ്രാസനാധിപൻ അഭിവന്ദ്യ ഡോ. എബ്രഹാം മാർ സ്തേഫാനോസ് മെത്രാപ്പൊലീത്ത മുഖ്യ പ്രഭാഷകനായിരിക്കും. സൗത്ത് വെസ്റ്റ് അമേരിക്കൻ ഭദ്രാസന യൂത്ത് മിനിസ്റ്റർ ഫാ. മാറ്റ് അലക്‌സാണ്ടർ യുവജനങ്ങൾക്കായുള്ള സെഷനുകൾ നയിക്കും. 

fyc-team-in-mount-olive-church-2

കോൺഫറൻസിനും  ഭദ്രാസനത്തിന്റെ മറ്റു സംരംഭങ്ങൾക്കും ഇടവകയുടെ തുടർ പിന്തുണ ഫാ. ഷിബു ഡാനിയേൽ വാഗ്ദാനം ചെയ്തു. ഇടവകയെ പ്രതിനിധീകരിച്ച് റിനു ചെറിയാൻ (ട്രഷറർ), ഫിലിപ്പ് ജോസഫ് (ജോയിന്റ് സെക്രട്ടറി) എന്നിവർ സുവനീറിന്റെ സ്‌പോൺസർഷിപ്പ് ചെക്ക് കൈമാറി. നിരവധി ഇടവക അംഗങ്ങൾ സുവനീറിന് പരസ്യങ്ങളും  അഭിനന്ദനങ്ങളും  നൽകിയും കോൺഫറൻസിനായി രജിസ്റ്റർ ചെയ്തും പിന്തുണ വാഗ്ദാനം ചെയ്തു.

പിന്തുണ വാഗ്ദാനം ചെയ്തവരിൽ റിനു ചെറിയാൻ, ഫിലിപ്പ് ജോസഫ്, ഷാജി വറുഗീസ്, ജോർജ്ജ് തുമ്പയിൽ,  തോമസുകുട്ടി ഡാനിയേൽ, ഫിലിപ്പ്/അനിതാ തങ്കച്ചൻ, ബനോ ജോഷ്വ, നിതിൻ എബ്രഹാം, പെരുമാൾ/ലീലാമ്മ  മാത്യു, സുനോജ് /അജിതാ തമ്പി, മനോജ് /അനുജ കുര്യാക്കോസ്, അജിത് മാത്തൻ, റോഷിൻ ജോർജ്, ഉമ്മൻ കെ. ചാക്കോ, സുനിൽ /സുമ പൂവനാൽ, സന്തോഷ് തോമസ്, അനിൽ എം. തോമസ്/ഡോ. മറിയം, മാത്യു മത്തായി എന്നിവർ അടങ്ങും.

കൂടുതൽ വിവരങ്ങൾക്ക്, ഫാ. സണ്ണി ജോസഫ്, കോൺഫറൻസ് ഡയറക്ടർ (ഫോൺ: 718.608.5583) ചെറിയാൻ പെരുമാൾ, കോൺഫറൻസ് സെക്രട്ടറി (ഫോൺ: 516.439.9087) എന്നിവരുമായി ബന്ധപ്പെടുക.

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.

Video

വിജയിക്കണമെങ്കിൽ കംഫർട് സോണിനു പുറത്തു വരണം‌‌ | Roopa George Interview | SheTalks

MORE VIDEOS