ADVERTISEMENT

ഡാലസ് ∙ കേരള എക്യൂമെനിക്കൽ ക്രിസ്റ്റ്യൻ ഫെലോഷിപ്പിന്റെ നേതൃത്വത്തിൽ ഡാലസിൽ അഖില ലോക പ്രാർഥനാ ദിനം മാർച്ച്‌ 11 ശനിയാഴ്ച രാവിലെ 9 മുതൽ 12.30 വരെ മെസ്ക്വിറ്റ് സെന്റ് പോൾസ് മാർത്തോമ്മ ദേവാലയത്തിൽ നടത്തപ്പെട്ടു. ഡാലസിലെ വിവിധ ക്രൈസ്തവ വിഭാഗങ്ങളിലെ ഇടവകളിൽ നിന്ന് സ്ത്രീകളും വൈദീകരും സമ്മേളനത്തിൽ പങ്കെടുത്തു.

world-prayer-day-2

സിസ്റ്റർ മരിയ തെങ്ങുംതോട്ടത്തിൽ (സെന്റ്. തോമസ് സിറോ മലബാർ കാതലിക്ക് ചർച്ച്‌, ഗാർലന്റ്) മുഖ്യ സന്ദേശം നൽകി. ജോൺ തോമസ് നേതൃത്വം നൽകുന്ന കേരള എക്യൂമെനിക്കൽ ക്രിസ്റ്റ്യൻ ഫെലോഷിപ്പ് ഗായകസംഘം ഗാന ശുശ്രുഷയ്ക്ക് നേതൃത്വം നൽകി. 

ലോകത്തിലെ 170ൽ പരം രാജ്യങ്ങളിൽ വനിതകളുടെ നേതൃത്വത്തിൽ ഓരോ വർഷവും ഒരു  പ്രത്യേക രാജ്യം തിരഞ്ഞെടുത്ത് ആ രാജ്യത്തിലെ കഷ്ടത അനുഭവിക്കുന്ന ജനവിഭാഗത്തിനായി പ്രാർഥിക്കുവാനായി മാർച്ച് മാസത്തിലെ ഒരു ശനിയാഴ്ച പ്രാർഥനാദിനമായി  ആചരിച്ചുവരുന്നതാണ് വേൾഡ് ഡേ പ്രെയർ.

തായ്‌വാനിലെ കഷ്ടത അനുഭവിക്കുന്ന ജനാവിഭാഗത്തിനായിട്ടാണ്  ഈ വർഷം പ്രാർഥനാ ദിനം വേർതിരിച്ചിരിക്കുന്നത്. പ്ലേനോ സെന്റ്. പോൾസ്. മലങ്കര ഓർത്തഡോക്സ് ഇടവകയിലെ  മർത്തമറിയം  വനിതാ സമാജം ആണ് ഡാലസിലെ വേൾഡ് ഡേ പ്രെയറിന് നേതൃത്വം നൽകിയത്.

world-prayer-day-3

സാറാമ്മ രാജു (സാലി കൊച്ചമ്മ) ആയിരുന്നു പ്രോഗ്രാം ജനറൽ കൺവീനർ. മേരി മാത്യു എം. സിയായി പ്രവർത്തിച്ചു. റവ. ഷൈജു സി. ജോയ് (പ്രസിഡന്റ് ), റവ. രാജൂ ഡാനിയേൽ കോർ എപ്പിസ്കോപ്പ (വൈസ്. പ്രസിഡന്റ് ), ഷാജി എസ്. രാമപുരം (ജനറൽ സെക്രട്ടറി ) എന്നിവർ ഡാലസിലെ കേരള എക്യൂമെനിക്കൽ ക്രിസ്ത്യൻ ഫെലോഷിപ്പിന്റെ ഈ വർഷത്തെ പ്രവർത്തനങ്ങൾക്ക് നേതൃത്വം നൽകി.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com