ഡാലസ് സെന്റ് പോൾസ് മലങ്കര ഓർത്തഡോക്സ് ഇടവകയ്ക്ക് പുതിയ ദേവാലയം

st-pauls-church
SHARE

ഡാലസ്∙ മലങ്കര ഓർത്തഡോക്സ് സഭയുടെ സൗത്ത് വെസ്റ്റ് അമേരിക്കൻ ഭദ്രാസനത്തിലെ ഡാലസ് സെന്റ് പോൾസ് ഓർത്തഡോക്സ് ഇടവക പുതിയ ദേവാലയത്തിൽ പ്രവർത്തനം ആരംഭിക്കുന്നു. ഡാലസിനു സമീപം പ്ലാനോയിൽ നടന്നുവന്ന ഈ ദേവാലയം ഈ മാസം 25–ാം തീയതി മുതൽ മക്ക്കിനി സിറ്റിയിൽ ബസ്റ്റർ വെൽ റോഡിൽ (5088 Baxter Well Road Mckinney TX 75071) പുതിയതായി വാങ്ങിയ ദേവാലയത്തിൽ പരിശുദ്ധ ദൈവമാതാവിനോടൂള്ള വചനിപ്പ് പെരുന്നാൾ ദിവസം വിശുദ്ധ കുർബാനയോടു കൂടി പ്രവർത്തനം ആരംഭിക്കും. ശുശ്രുഷകൾക്ക് സഭയുടെ തിരുവന്തപുരം ഭദ്രാസന അധിപൻ ഡോ. ഗബ്രിയേൽ മാർ ഗ്രീഗോറിയോസ് മെത്രാപ്പൊലിത്ത മുഖ്യ കാർമികത്വം വഹിക്കും. 

അമേരിക്കയിൽ അതിവേഗം വളരുന്നതും ഉന്നത ജീവിത നിലവാരം പുലർത്തുന്നതുമായ ഒരു സിറ്റിയാണ് മക്ക്കിനി. സഭയുടെ പേരിൽ ആറേക്കറിലധികം സ്‌ഥലവും ദേവാലയവും ഒരു വീടും കൂടാതെ ഫെല്ലോഷിപ്പ് ഹാളും ഉൾപ്പെട്ട സ്‌ഥലമാണ് ഇടവക വികാരി റവ. രാജു ഡാനിയേൽ കോർ എപ്പിസ്കോപ്പയുടെ നേതൃത്വത്തിൽ പുതിയതായി വാങ്ങിയത്. മക്ക്കിനി, ഫ്രിസ്കോ, അലെൻ, പ്രിൻസിങ്ടൺ, മെലിസ്സ, പ്രോസ്പെർ, ലിറ്റിൽ ഏലം, അന്ന, റിച്ചാഡ്സൺ, ഫയർവ്യൂ, പ്ലേനോ എന്നീ സിറ്റികളിൽ താമസിക്കുന്ന ഓർത്തഡോക്സ് വിശ്വസികൾക്കു വളരെ വേഗം എത്തിച്ചേരാൻ പറ്റിയ പ്രദേശത്താണ് ഈ ദേവാലയം സ്ഥിതി ചെയ്യുന്നത്.

ഡാലസ് ഏരിയയിൽ പ്രവർത്തിച്ചുവരുന്ന ഈ ദേവാലയം ജീവകാരുണ്യ പ്രവർത്തനത്തിൽ മുൻപന്തിയിലായിരുന്നു. ഇടവകയിലെ ആത്മീയ സംഘടനകളായ സൺ‌ഡേ സ്കൂൾ, യൂവജന പ്രസ്ഥാനം, മർത്ത മറിയം വനിതാ സമാജം, വിദ്യാർഥി പ്രസ്ഥാനം, പ്രാർഥനായോഗം എന്നീവയുടെ പ്രവർത്തനത്തിലൂടെ അനുഗ്രഹിക്കപ്പെട്ട ക്രിസ്തിയ സാക്ഷ്യം നിറവേറ്റി കൊണ്ടിരിക്കുന്നു.

മക്ക്കിനിയിൽ പുതിയതായി വാങ്ങിയ സെന്റ്. പോൾസ് മലങ്കര ഓർത്തഡോക്സ് ഇടവകയുടെ പ്രവേശന ചടങ്ങിലേക്ക് ഏവരേയും സ്വാഗതം ചെയ്യുന്നതായി ഇടവക ചുമതലക്കാർ അറിയിച്ചു. 

കൂടുതൽ വിവരങ്ങൾക്ക്: രാജു ഡാനിയേൽ കോർ എപ്പിസ്‌കോപ്പ (വികാരി ) 214 476 6584, ബിജോയ് ഉമ്മൻ (ട്രസ്റ്റീ ) 214 491 0406, നൈനാൻ എബ്രഹാം (സെക്രട്ടറി) 972 693 5373.

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.

Video

വിജയിക്കണമെങ്കിൽ കംഫർട് സോണിനു പുറത്തു വരണം‌‌ | Roopa George Interview | SheTalks

MORE VIDEOS