കാൽഗറി∙ പാം ഇന്റർനാഷനലിന്റെ 2023 ലെ ഭാരവാഹികളെ തിരഞ്ഞെടുത്തു. പ്രസിഡന്റായി തുളസീധരൻ പിള്ളയെയും ജനറൽ സെക്രട്ടറിയായി അനിൽ നായരെയും ഖജാൻജിയായി ശരത് കൃഷ്ണ പിള്ളയെയും ഐകകണ്ഠ്യേന തിരഞ്ഞെടുത്തു. കഴിഞ്ഞ ഭരണസമിതിയിലെ പിഎസ്റ്റി ഉണ്ണികൃഷ്ണ പിള്ള, ജിഷ്ണു ഗോപാൽ, വേണുഗോപാൽ കോഴഞ്ചേരി എന്നിവരാണ് പുതിയ പാനലിനെ നിർദേശിച്ചത്.
ഓൾ കേരള കോളേജ് അലമ്നൈ അസോസിയേഷൻ (എകെസിഎഫ്) പ്രതിനിധികൾ വേദി പങ്കിട്ടു. പാമിന്റെ പ്രവർത്തനങ്ങൾക്ക് യോഗം പിന്തുണ അറിയിക്കുകയും ചെയ്തു. പന്തളം എൻഎസ്എസ് പോളിടെക്‌നിക് കോളജിൽ നിന്നും പഠിച്ചിറങ്ങിയവരുടെ കൂട്ടായ്മയാണ് പാം. 2007 ലാണ് പാം ഇന്റർനാഷനൽ യുഎഇയിൽ രൂപം കൊണ്ടത്.