അമേരിക്കൻ അതിഭദ്രാസനത്തിന്റെ ആഭിമുഖ്യത്തിൽ ധ്യാനവും വചന ശുശ്രൂഷയും

lenten-retreat
SHARE

ന്യൂജഴ്സി∙ ന്യൂജഴ്സി സെന്റ് എഫ്രേം കത്തീഡ്രലിൽ ഇടുക്കി ഭദ്രാസനാധിപനും തൂത്തുട്ടി മാർ ഗ്രീഗോറിയോസ് ധ്യാനകേന്ദ്രം ഡയറക്ടറുമായ അഭിവന്ദ്യ സഖറിയാസ് മോർ പീലക്സിനോസ് മെത്രാപ്പൊലീത്തായുടെ നേതൃത്വത്തിൽ നോമ്പുകാല ധ്യാനവും വചന ശുശ്രൂഷയും നടക്കും. മാർച്ച് 24, 25 ദിവസങ്ങളിലാണ് പരിപാടി. മലങ്കര യാക്കോബായ സുറിയാനി ഓർത്തഡോക്സ് സഭയുടെ നോർത്ത് അമേരിക്കൻ അതിഭദ്രാസനത്തിലെ സെന്റ് മേരീസ് വിമൻസ് ലീഗിന്റേയും സെന്റ് പോൾസ് മെൻസ് ഫെലോഷിപ്പിന്റേയും സംയുക്ത ആഭിമുഖ്യത്തിലാണ് പരിപാടി. 

ഭദ്രാസനാധിപൻ അഭിവന്ദ്യ യൽദൊ മോർ തീത്തോസ് മെത്രാപ്പൊലീത്താ ഉദ്ഘാടനം ചെയ്യും. 'നിങ്ങൾ നമ്മുടെ കർത്താവായ യേശുമിശിഹായെ കൈക്കൊണ്ടതുപോലെ അദ്ദേഹത്തിൽ തന്നെ നിങ്ങൾ ജീവിക്കണം' എന്നതാണ് കൺവെൻഷന്റെ പ്രധാന ചിന്താവിഷയം. മാർച്ച് 24–ാം തിയതി രാവിലെ 9.15 ന് പ്രഭാത പ്രാർത്ഥനയോടെ പരിപാടിക്ക് തുടക്കമാകും. ഫാ. കുരിയാക്കോസ് പുതുപ്പാടി (വൈസ് പ്രസിഡന്റ് സെന്റ് മേരീസ് വിമൻസ് ലീഗ്) സ്വാഗതമാശംസിക്കും. തുടർന്ന് അഭിവന്ദ്യ ഇടവക മെത്രാപ്പൊലീത്ത അധ്യക്ഷ പ്രസംഗം നടത്തും. അഭിവന്ദ്യ സഖറിയാസ് മോർ പീലക്സിനോസ് മെത്രാപ്പൊലീത്ത മുഖ്യപ്രഭാഷണം നടത്തും. തുടർന്ന് ഉച്ചഭക്ഷണത്തോടെ ആദ്യ സെക്‌ഷൻ അവസാനിക്കും.

ഉച്ചയ്ക്കു ശേഷം ഫാ. സഖറിയ വള്ളിക്കോലിൽ (സെന്റ് മേരീസ് ചർച്ച് ന്യുയോർക്ക്) വചന പ്രഘോഷണം നടത്തും. വിമൻസ് ലീഗിനെ പ്രതിനിധീകരിച്ച് അമ്മിണി മണിച്ചേരിൽ( സെന്റ് പീറ്റേഴ്സ് കത്തീഡ്രൽ ഫിലഡൽഫിയ) വചന പ്രസംഗം നടത്തും. തുടർന്ന് സന്ധ്യാ പ്രാർഥനയോടെ അന്നത്തെ യോഗനടപടികൾ സമാപിക്കും. മാർച്ച് 25 രാവിലെ എട്ടിന് പ്രഭാത പ്രാർഥനയെ തുടർന്ന് വി. കുർബ്ബാനയ്ക്കു ശേഷം ആരംഭിക്കുന്ന യോഗത്തിൽ ഫാ. അഭിലാഷ് ഏലിയാസ് (വൈസ് പ്രസിഡന്റ് സെന്റ് പോൾസ് മെൻസ് ഫെലോഷിപ്പ്) സ്വാഗതമാശംസിക്കും. അഭിവന്ദ്യ സഖറിയാസ് മോർ പീലക്സിനോസ് മെത്രാപോലീത്താ മുഖ്യപ്രഭാഷണം നടത്തും. ഉച്ചയ്ക്കുശേഷമുള്ള സെക്ഷനിൽ ഫാ. ഡോ. പോൾ പറമ്പാത്ത് (വികാരി സെന്റ് പോൾസ് ചർച്ച്, ഫിലഡൽഫിയ) സെന്റ് പോൾസ് മെൻസ് ഫെലോഷിപിനെ പ്രതിനിധീകരിച്ച് ബെന്നി തോമസ് (സെന്റ് മേരീസ് ചർച്ച് വെസ്റ്റ് നയാക് ന്യൂയോർക്ക്) എന്നിവർ പ്രസംഗിക്കും.

ഷീജാ ഗീവർഗീസ് (സെക്രട്ടറി സെന്റ് മേരീസ് വിമൻസ് ലീഗ്), ജെയിംസ് ജോർജ് (സെക്രട്ടറി സെന്റ് പോൾസ് മെൻസ് ഫെലോഷിപ്) എന്നിവർ നന്ദി രേഖപ്പെടുത്തും. യോഗത്തോട് അനുബന്ധിച്ച് വിവിധ ദേവാലയങ്ങളെ പ്രതിനിധീകരിച്ച് നടത്തുന്ന ‌ബൈബിൾ വായനയും ഭക്തിസാന്ദ്രമായ ഗാനാലാപനവും ചടങ്ങുകൾക്ക് കൂടുതൽ കൊഴുപ്പേകും. വൈകിട്ടു നാലു മണിയോടെ രണ്ടു ദിവസങ്ങളിലായി നടത്തപ്പെടുന്ന പരിപാടിക്ക് സമാപനമാകുമെന്ന് അമേരിക്കൻ അതിഭദ്രാസന പിആർഒ കറുത്തേടത്ത് ജോർജ് അറിയിച്ചു.

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.

Video

ചുംബിക്കുന്നതു കണ്ടാൽ പോലും പ്രശ്നമാണ്

MORE VIDEOS
FROM ONMANORAMA