ക്രൈസ്തവ എഴുത്തുപുര കനേഡിയൻ കോൺഫറൻസിന് സമാപനം

christian-writing-center-canadian-conference
SHARE

ടൊറന്റോ ∙ രണ്ടാമതു ക്രൈസ്തവ എഴുത്തുപുര കനേഡിയൻ കോൺഫറൻസിന് സമാപനം. മാർച്ച് 17, 18 തിയതികളിൽ ഒന്റാരിയോയിലെ തലസ്ഥാന നഗരിയായ ടൊറന്റോയിലുള്ള ഹോളിഡേ ഇൻ ഹോട്ടലിൽ വച്ചാണ് യോഗങ്ങൾ നടന്നത്. 17-ാം തിയതി വൈകിട്ട് പാസ്റ്റർ ഷിനു തോമസിന്റെ അധ്യക്ഷതയിൽ ചേർന്ന യോഗത്തിൽ ക്രൈസ്തവ എഴുത്തുപുര ജനറൽ പ്രസിഡന്റ് ഇവാ. ആഷേർ മാത്യു സമ്മേളനം ഉദ്ഘാടനം ചെയ്തു. കാനഡ ചാപ്റ്റർ പ്രസിഡന്റ്‌ വിൽ‌സൺ സാമൂവേൽ ആമുഖ പ്രസംഗം നടത്തി. പാസ്റ്റർ ഷിബു തോമസ് (ഒക്കലഹോമ) മുഖ്യ പ്രഭാഷണം നടത്തി.

മുഖ്യാതിഥിയായി വന്ന മിസിസാഗ മാൾട്ടൺ എംപിപി ദീപക്ക് ആനന്ദിന്റെ സാന്നിധ്യം ശ്രദ്ധേയമായി. ക്രൈസ്തവ എഴുത്തുപുരയുടെ പ്രവർത്തനങ്ങളെ ഏറെ ശ്ലാഘിച്ച അദ്ദേഹം മാധ്യമ രംഗത്തെ പകരം വയ്ക്കാനാവാത്ത നാമമായ എഴുത്തുപുരയുടെ സാമൂഹിക സാംസ്കാരിക സേവന പ്രവര്‍ത്തനങ്ങൾക്കുള്ള ആദരവായി എംപിപിയുടെ അനുമോദന പത്രം കൈമാറി. പാസ്റ്റർമാരായ കെ.എ. ജോൺ, മോൻസി ജോൺ തുടങ്ങിയവർ വിവിധ സെഷനുകൾക്ക് നേതൃത്വം നൽകി. അനുഗ്രഹീത ഗായകരായ ഇവാ.എബിൻ അലക്സ്, ഷെബു തരകൻ, ഫിന്നി ബെൻ എന്നിവരും ക്രൈസ്തവ എഴുത്തുപുര കാനഡ വർഷിപ്പ് ടീമും വിവിധ സെഷനുകളിലെ സംഗീത ശുശ്രൂഷക്ക് നേതൃത്വം നൽകി.

christian-writing-center-canadian-conference1

കാനഡയുടെ വിവിധ ഭാഗങ്ങളിൽ നിന്നുള്ള ക്രൈസ്തവ എഴുത്തുപുര പ്രതിനിധികളും അവരുടെ കുടുംബാംഗങ്ങളെയും കൂടാതെ വിവിധ സഭകൾക്ക് നേതൃത്വം നൽകുന്ന ദൈവദാസൻമാരും വിശ്വാസികളും ഈ യോഗങ്ങളിൽ പങ്കെടുത്തു. ഈ പ്രാവശ്യത്തെ കോൺഫറൻസ് മലയാളി സമൂഹത്തിന് പുത്തൻ ഉണർവ് പകർന്നു. സഭാ വ്യത്യാസം കൂടാതെ ദൈവദാസൻമാരും വിശ്വാസീ സമൂഹവും ഒന്നു ചേർന്ന ഈ മഹായോഗത്തിൽ മണിക്കൂറുകളോളം നീണ്ടു നിന്ന ആത്മ പകർച്ചയുടെ ആരാധനാ നിമിഷങ്ങൾ ഏവർക്കും മറക്കാനാവാത്ത അനുഭവമായി മാറി. അടുത്ത കോൺഫറൻസിൽ വീണ്ടും ഒരുമിച്ച് കൂടാം എന്ന പ്രത്യാശയോടെ ആത്മസാന്നിധ്യം നിറഞ്ഞ രണ്ടു ദിനങ്ങൾക്ക് സമാപനമായി. 

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.

Video

1977ലെ മികച്ച നടിയെ അറിയുമോ?

MORE VIDEOS
FROM ONMANORAMA