അഞ്ചു ഭൂഖണ്ഡങ്ങളിൽ ഗതശതമന പ്രാർഥനയ്ക്ക് തുടക്കം കുറിയ്ക്കുന്നു

dallas-prayer-line-program
SHARE

ഡാലസ് ∙ ലോകത്തെ അഞ്ചു ഭൂഖണ്ഡങ്ങളിൽ ആരംഭിക്കുന്ന ഗതശതമന പ്രാർഥന ഏപ്രിൽ ഏഴിനു ആരംഭിച്ച് എട്ടിനു അവസാനിക്കും. റവ. മാത്യൂ ശമുവേലിനൊടൊപ്പം പ്രവർത്തിക്കുന്ന സഹ ശുശ്രൂഷകരാണ് റവ. പി. എം.ജോർജ്ജ്, റവ. ടി.എ. ശമുവേൽ. എല്ലാ ദിവസവും 24 മണിക്കൂറും തുടർ മാനമായുള്ള പ്രാർഥനയാണ് ക്രമീകരിച്ചിരിക്കുന്നത്. ഡാലസിലെ 40 ൽ പരം സഭാ ശുശ്രൂഷകരും, സഭകളിൽ നിന്നുള്ള വിശ്വാസികളും, ലീഡേഴ്സും, വിവിധ മിനിസ്ടികളിൽ പ്രവർത്തിയ്ക്കൂന്നവരുമാണ് ഗതശമന പ്രാർഥനയുടെ സഹകാരികൾ.

ലോക സമാധാനത്തിനും, ഇന്ത്യയുടെ ഭരണകർത്താക്കൾക്കും, 29 സംസ്ഥാനങ്ങളിലെ ജനങ്ങൾക്കും, കൊറോണ വൈറസിന്റെ വ്യാപനത്താൽ മരണപെട്ടവരുടെ കുടംബാംഗങ്ങൾക്കും, ആത്മീയ ഉണർവ്വുമാണ് പ്രാർഥനയുടെ മുഖ്യ വിഷയങ്ങൾ. പ്രതിമാസം ക്രമീകരിച്ചിരിക്കുന്ന സിറ്റി വൈഡിന്റെ പ്രയർ ഗ്രൂപ്പിലും ഗതശതമന പ്രാർഥനാ ഗ്രൂപ്പിലേക്ക് ഏവരേയും സ്വാഗതം ചെയ്യുന്നുവെന്നു സംഘാടകർ അറിയിച്ചു.

വിശദ വിവരങ്ങൾക്ക്: സിറ്റി വൈഡ് കോർഡിനേറ്റർ റവ. മാത്യൂ ശമുവേൽ: 469 258 8118. പ്രയർലൈൻ: 214 666 6221.

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.

Video

വേഗം പണിയാം! ചെറിയ കുടുംബത്തിന് പറ്റിയ വീട്

MORE VIDEOS