ADVERTISEMENT

ഡാലസ്∙ ഇന്ത്യ അസോസിയേഷൻ ഓഫ് നോർത്ത് ടെക്‌സാസ് 2023-ലെ വുമൺ ഓഫ് ദി ഇയർ അവാർഡ് വൺ എർത്ത് വൺ ചാൻസസെദിസ് മാസത്തിന്റെ (One Earth One Chancethis month) സ്ഥാപകയായ ഗീതാ മേനോനു സമ്മാനിച്ചു.

 

geetha-menon-pic

നോർത്ത് ടെക്‌സസിലെ ഇന്ത്യൻ സമൂഹത്തിന്റെ  സാംസ്‌കാരികവും വിദ്യാഭ്യാസപരവുമായ ആവശ്യങ്ങൾ നിറവേറ്റുന്നതിനു ലാഭേച്ഛയില്ലാതെ പ്രവർത്തിക്കുന്ന സംഘടനയാണ്  ഇന്ത്യ അസോസിയേഷൻ ഓഫ് നോർത്ത് ടെക്‌സസ് . പ്ലാനോയിലെ മിനർവ ബാങ്ക്വറ്റ് ഹാളിൽ രാജ്യാന്തര വനിതാ ദിന ആഘോഷത്തോടനുബന്ധിച്ചാണ് അവാർഡ് ദാന പരിപാടി സംഘടിപ്പിച്ചത് .ഇന്ത്യൻ ദേശീയ ഗാനവും അമേരിക്കൻ ദേശീയ ഗാനവും ആലപിച്ചാണു പരിപാടി ആരംഭിച്ചത്

woman-of-the-year

 

പരിപാടിയിൽ 11 സ്ത്രീകൾ അവരുടെ വിജയഗാഥകൾ പങ്കുവച്ചു. തുടർന്നു പ്രീത പ്രഭാകർ മുഖ്യ പ്രഭാക്ഷണം നടത്തി. തുടർന്നു നാരീ ശക്തി(Naari Shakti) യുടെ നൃത്ത പ്രകടനവും ഉണ്ടായിരുന്നു. .കമ്മ്യൂണിറ്റിയിലെ സേവനത്തെ അടിസ്ഥാനമാക്കി സ്പീക്കർമാരെ തിരഞ്ഞെടുത്തു, അതിൽ മികച്ച പ്രഭാഷകരെ ജൂറി തിരഞ്ഞെടുക്കുകയും ബോർഡ് ആദരിക്കുകയും ട്രോഫികൾ നൽകി അവരെ അംഗീകരിക്കുകയും ചെയ്തു

 

വുമൺ ഓഫ് ദ ഇയർ ആയി തിരഞ്ഞെടുക്കപ്പെട്ട ഗീത മേനോന്റെ വൺ എർത്ത് വൺ ചാൻസ്  എന്ന സംഘടന  നഗരപ്രദേശങ്ങളിലെ സുസ്ഥിര ജീവിതത്തിലും വനനശീകരണത്തിലും ശ്രദ്ധ കേന്ദ്രീകരിക്കുന്ന ഒരു പരിസ്ഥിതി ലാഭരഹിത സ്ഥാപനമാണ്. ഡാലസ് ഫോർട്ട് വർത്ത മെട്രോപ്ലെക്സിൽ മാത്രം ഈ സംഘടന 760 മരങ്ങളും കുറ്റിച്ചെടികളും നട്ടുപിടിപ്പിച്ചു, പാർക്കുകളിൽ യുവാക്കൾ മാലിന്യം വലിച്ചെറിയാതിരിക്കുന്നതിനും സുസ്ഥിര ജീവിതത്തെക്കുറിച്ചും  അവബോധം വളർത്തുകയും ചെയ്യുക എന്നതാണു സംഘടനയുടെ മറ്റു ലക്ഷ്യങ്ങൾ.

 

“ഞങ്ങൾക്കൊപ്പം സന്നദ്ധസേവനം നടത്തുന്നത് രസകരവും ജീവിതത്തെയും സമ്പന്നമാക്കുന്ന ഒരു സമയവുമാണ്,” വൺ എർത്ത് വൺ ചാൻസ് ഗീതാ മേനോൻ പറഞ്ഞു.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com