ADVERTISEMENT

ഹൂസ്റ്റൺ∙ ലോക്സഭാംഗത്വം റദ്ദാക്കപ്പെട്ട കോൺഗ്രസ്‌ നേതാവ് രാഹുൽ ഗാന്ധിക്ക് ഐക്യദാർഢ്യം പ്രഖ്യാപിച്ച്  ഓവർസീസ് ഇന്ത്യൻ കൾച്ചറൽ കോൺഗ്രസ് (ഒഐസിസി യുഎസ്എ) പ്രതിഷേധം ശക്തമാക്കുന്നു. രാഹുൽ ഗാന്ധി എംപിയെ അയോഗ്യനാക്കിയ ജനാധിപത്യ വിരുദ്ധ നടപടിയിൽ പ്രതിഷേധിച്ചാണ് യോഗങ്ങൾ.

 

പുതുതായി രൂപീകരിക്കുന്ന ഫ്ലോറിഡ ചാപ്റ്ററിന്റെ നേതൃത്വത്തിൽ ഡേവിയിലുള്ള ഗാന്ധി സ്‌ക്വയറിൽ  മഹാത്മാഗാന്ധിയുടെ പ്രതിമയ്ക്ക് മുമ്പിൽ ഉപവാസം അനുഷ്ഠിച്ചുകൊണ്ടാണ് പ്രതിഷേധിക്കുന്നത്. ഇന്ത്യയിലെ ജനാധിപത്യത്തെ സംരക്ഷിക്കുക എന്നുള്ളതാണ് യോഗത്തിന്റെ മുദ്രാവാക്യം. മാർച്ച് 26 നു ഞായറാഴ്ച വൈകിട്ട് 6 മുതൽ 7 വരെയാണ് ഉപവാസം.      

 

മാർച്ച് 26ന് ഞായറാഴ്ച വൈകിട്ട് 4 മണിക്കാണു സ്റ്റാഫോർഡിലുള്ള അപ്ന ബസാർ റസ്റ്ററന്റിൽ ഹൂസ്റ്റണിലെ സമ്മേളനം സംഘടിപ്പിച്ചിരിക്കുന്നത്. (2437 FM 1092 Rd, Missouri City, TX 77459)  ഹൂസ്റ്റൺ ചാപ്റ്റർ ആതിഥേയത്വം വഹിക്കും.

 

ഹൂസ്റ്റണിലെ യോഗത്തിൽ പങ്കെടുക്കുന്നവർ വായ് മൂടി കെട്ടി പ്രതിഷേധിക്കും. തുടർന്നുള്ള ദിവസങ്ങളിലും കൂടുതൽ റീജിയനുകളെയും ചാപ്റ്ററുകളെയും പങ്കെടുപ്പിച്ചു വിവിധ നഗരങ്ങളിൽ പ്രതിഷേധ യോഗങ്ങലും സമ്മേളനങ്ങളും സംഘടിപ്പിക്കുമെന്ന് ഒഐസിസി യുഎസ്എ ചെയർമാൻ ജയിംസ് കൂടൽ, പ്രസിഡന്റ് ബേബി മണക്കുന്നേൽ, ജനറൽ സെക്രട്ടറി ജീമോൻ റാന്നി, ട്രഷറർ സന്തോഷ് എബ്രഹാം എന്നിവർ അറിയിച്ചു. യോഗങ്ങളിൽ ദേശീയ, റീജനൽ, ചാപ്റ്റർ നേതാക്കൾ പങ്കെടുക്കും.  

 

 

കൂടുതൽ വിവരങ്ങൾക്ക്,

 

ജോർജി വർഗീസ് (ഫ്ലോറിഡ) - 954 240 7010

വാവച്ചൻ മത്തായി (ഹൂസ്റ്റൺ) -  832 468 3322  

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com