ADVERTISEMENT

കാൽഗറി ∙ കാൽഗറിയിലെ പുരാതന ക്രിക്കറ്റ് ലീഗായ സി & ഡിസിഎല്‍ 114-ാമത് വാർഷികം മാർച്ച് 17-ന് ആഘോഷിച്ചു. ഒപ്പം സി & ഡിസിഎല്ലിനു കീഴിൽ കാൽഗറിയിലെ മലയാളി ക്രിക്കറ്റ് സമൂഹം ശ്രദ്ധേയമായ ഒരു നാഴികക്കല്ല് കൈവരിച്ചതിന് സാക്ഷ്യം വഹിച്ചു. കാൽഗറിയിലെ ഏറ്റവും പുരാതനവും വലുതുമായ ക്രിക്കറ്റ് ലീഗായ സി & ഡിസിഎല്‍ 114-ാമത് വാർഷികത്തോടനുബന്ധിച്ചു അവാർഡ് വിരുന്നു നടത്തി. ആഡംബരപൂർണ്ണമായ ഭക്ഷണവും, വിനോദവും, ഉല്ലാസവും നിറഞ്ഞ ക്രിക്കറ്റിന്റെ അതിമനോഹരമായ ആഘോഷം. 2022 സീസണിലെ ക്രിക്കറ്റ് നേട്ടങ്ങൾക്കുള്ള അംഗീകാരമായി കളിക്കാർക്ക് ട്രോഫികൾ സമ്മാനിച്ചത് എംഎൽഎമാരായ മിക്കി അമേരി, ഇർഫാൻ സാബിർ എന്നിവരായിരുന്നു.

 

calgery-cricket-league-2

കാൽഗറിയിലെ മലയാളി സമൂഹത്തിന് ഈ അവാർഡ് വിരുന്നു അഭിമാനത്തിന്റെ ദിവസമായിരുന്നു. മലയാളികളുടെ ക്രിക്കറ്റ് ക്ലബ്ബായ റൺ റൈഡേഴ്‌സ് സ്‌പോർട്‌സ് ക്ലബ്ബ്, 2009-ൽ ആരംഭിച്ചതിന് ശേഷം രണ്ടാം തവണയും ചാംപ്യൻഷിപ്പ് ട്രോഫി ഉയർത്തുന്നതിന് ഈ രാത്രി സാക്ഷ്യം വഹിച്ചു. 2020-ലെ മുൻ ചാംപ്യൻഷിപ്പ് വിജയം നേടിയിരുന്നെങ്കിലും കോവിഡ് മഹാമാരിയിലും നിയന്ത്രിത കളി സാഹചര്യങ്ങളിലും അതിന്റെ പ്രാധാന്യം നഷ്ടപ്പെട്ടിരുന്നു. എന്നാൽ, 2022യിലെ റൺ റൈഡർ സ്‌പോർട്‌സ് ക്ലബ്ബിന്റെ ഡിവ്യൂഷൻ-2 40 ഓവർ ചാംപ്യൻഷിപ്പ് വിജയം, മികവിനുള്ള ക്ലബ്ബിന്റെ നിരന്തരമായ പരിശ്രമത്തിന്റെ സാക്ഷ്യപത്രമായിരുന്നു.

 

കേരളത്തിൽ നിന്നുള്ള 14 മലയാളി ക്രിക്കറ്റ് താരങ്ങളെ കൂട്ടിച്ചേർത് ഫാ. ജിമ്മി പുട്ടാനാണിക്കലിന്റെ നേതൃത്വത്തിലാണ് റൺ റൺ റൈഡർ സ്‌പോർട്‌സ് ക്ലബ് തുടങ്ങിയത്. 2016 മുതൽ റൺ റൈഡർ സ്‌പോർട്‌സ് ക്ലബ് ഒരു പുതിയ അധ്യായം എഴുതി. ഭാഷയും ദേശീയതയും പരിഗണിക്കാതെ ക്രിക്കറ്റർമാരെ ഉൾപ്പെടുത്താൻ തുടങ്ങി. റൺ റൈഡേഴ്‌സ് ആൽഫ, റൺ റൈഡേഴ്‌സ് ബീറ്റ, റൺ റൈഡേഴ്‌സ് ചാർലി എന്നിങ്ങനെ 3 ടീമുകൾക്കിടയിൽ 60-ലധികം മുഴുവൻ സമയ കളിക്കാരും 30-ലധികം പാർട്ട് ടൈം കളിക്കാരും ക്ലബ്ബിൽ ഇപ്പോൾ ഉണ്ട്. റൺ റൈഡേഴ്‌സ് സ്‌പോർട്‌സ് ക്ലബ്ബിന്റെ പ്രസിഡന്റ് സന്ദീപ് സാം അലക്‌സാണ്ടർ സി & ഡിസിഎല്‍ എക്സിക്യൂട്ടീവ് ബോർഡ് അംഗങ്ങളിൽ വൈസ് പ്രസിഡന്റ്-2 സ്ഥാനം അലങ്കരിക്കുകയും കാൽഗറിയിൽ ക്രിക്കറ്റിന്റെ ഉന്നമനത്തിനും മെച്ചപ്പെടുത്തലിലും സജീവമായി പ്രവർത്തിക്കുകയും ചെയ്തു വരുന്നു. ക്രിക്കറ്റിന്റെ അതിരുകൾ ഭേദിക്കാനുമുള്ള പ്രതിബദ്ധത തങ്ങളിൽ ഉണ്ട് എന്നുള്ള നിശ്ചയദാർഢ്യത്തിന്റെ ഭാഗമായി, 2023 മുതൽ വനിതാ ക്രിക്കറ്റ് താരങ്ങൾക്കായി വാതിലുകൾ തുറക്കാൻ റൺ റൈഡേഴ്സ് ഇപ്പോൾ ഒരുങ്ങുകയാണ്.

 

ക്രിക്കറ്റിന് പുറമെ, റൺ റൈഡേഴ്സ് സ്പോർട്സ് ക്ലബ്ബിന് ഇപ്പോൾ പ്രവർത്തനക്ഷമമായ സോക്കർ, ബാഡ്മിന്റൺ, വോളിബോൾ സബ്സിഡിയറികളുണ്ട്. കാൽഗറിയിലെ കായികപരമായ ജീവിതശൈലി ആഗ്രഹിക്കുന്നവർക്ക് വർഷത്തിൽ ഉടനീളം ഇവയിലൂടെ ക്ലബ് വേദി ഒരുക്കുന്നു. റൺ റൈഡേഴ്‌സ് സ്‌പോർട്‌സ് ക്ലബ് കാനഡ ബ്ലഡ് സെർവീസസുമായി സഹകരിച്ചു പതിവായി രക്തദാന കാമ്പെയ്‌നുകൾ നടത്തുന്നു. കൂടാതെ പെലിക്കൻ ഫൗണ്ടേഷൻ സംഘടിപ്പിക്കുന്ന ഫുഡ് ഡൊണേഷനിലെ സന്നദ്ധപ്രവർത്തങ്ങൾക്കും റൺ റൈഡേഴ്‌സ് ടീം അംഗങ്ങൾ പങ്കെടുക്കാറുണ്ട്.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com