ഓറഞ്ച്ബർഗ് സെന്റ് ജോൺസ് ഇടവകയിൽ ഫാമിലി & യൂത്ത് കോൺഫറൻസ് റജിസ്ട്രേഷന് മികച്ച തുടക്കം

fyc-registration-orangeberg
SHARE

ഓറഞ്ച്ബർഗ് (ന്യൂയോർക്ക്)∙ മലങ്കര ഓർത്തഡോക്സ് സുറിയാനി സഭയുടെ നോർത്ത് ഈസ്റ്റ് അമേരിക്കൻ ഭദ്രാസന ഫാമിലി & യൂത്ത് കോൺഫറൻസിന്റെ കിക്കോഫ് മീറ്റിങ്ങിനു മാർച്ച് 26 ഞായറാഴ്ച ഓറഞ്ച്ബർഗ് സെന്റ് ജോൺസ് ഓർത്തഡോക്സ് ഇടവക വേദിയായി.

fyc-registration-orangeberg-3

ഇടവക വികാരി ഫാ. എബി പൗലോസിന്റെ കാർമ്മികത്വത്തിൽ നടന്ന വിശുദ്ധ കുർബാനയ്‌ക്കു ശേഷം ഫാമിലി & യൂത്ത് കോൺഫറൻസിന് കിക്ക് ഓഫ് മീറ്റിങ്ങും ഉണ്ടായിരുന്നു. ഫാ. എബി പൗലോസ് കോൺഫറൻസ് ടീമിനെ സ്വാഗതം ചെയ്തു. മുൻ ഭദ്രാസന കൗൺസിൽ അംഗം അജിത് വട്ടശ്ശേരിൽ ടീമിനെ പരിചയപ്പെടുത്തി.

fyc-registration-orangeberg-2

ഫാമിലി & യൂത്ത് കോൺഫറൻസ് ശുശ്രൂഷയുടെ പ്രാധാന്യത്തെക്കുറിച്ചും ഭദ്രാസനത്തിലും സഭയിലും നേതൃത്വം വഹിക്കാൻ യുവജനങ്ങൾ ഉയർന്നു വരേണ്ടതിന്റെ ആവശ്യകതയെക്കുറിച്ചും അദ്ദേഹം ഊന്നിപ്പറഞ്ഞു. കോൺഫറൻസ് സെക്രട്ടറി ചെറിയാൻ പെരുമാൾ റജിസ്ട്രേഷൻ പ്രക്രിയയെക്കുറിച്ചും റിട്രീറ്റ്  സെന്ററിൽ നടക്കുന്ന കോൺഫറൻസിന്റെ സൗകര്യം പ്രയോജനപ്പെടുത്തേണ്ടതിന്റെ പ്രാധാന്യത്തെക്കുറിച്ചും ഓർമിപ്പിച്ചു. കോൺഫറൻസ് കമ്മിറ്റി അംഗം മാത്യു വറുഗീസ്, സുവനീർ, സ്പോൺസർഷിപ്പ് അവസരങ്ങൾ എന്നിവയെക്കുറിച്ച് സംസാരിച്ചു, സുവനീറും സ്പോൺസർഷിപ്പും കോൺഫറൻസിനെ പിന്തുണയ്ക്കുന്നതിനുള്ള മാർഗങ്ങളാണെന്നു പരാമർശിച്ചു.

fyc-registration-orangeberg-4

സ്‌പോൺസർഷിപ്പും സുവനീർ സംഭാവനകളും നൽകിയവരെ ബിജോ തോമസ് പരിചയപ്പെടുത്തി. ഇടവകയിലെ നിരവധി അംഗങ്ങൾ ടീമിന്റെ ശ്രമങ്ങളെ അഭിനന്ദിക്കുകയും പിന്തുണ വാഗ്ദാനം ചെയ്യുകയും ചെയ്തു. കോൺഫറൻസ് മെഡിക്കൽ കമ്മിറ്റി അംഗങ്ങൾ ഡോ. സ്മിത കറുത്തേടം, മേരി വറുഗീസ്, അനിതാ പൗലോസ്, ഇടവക ട്രഷറർ ഫിലിപ്പ് പി. ഈശോ, ഇടവക സെക്രട്ടറി ജനുവിൻ ഷാജി, ജോയിന്റ് ട്രഷറർ വിനോദ് പാപ്പച്ചൻ, ജോയിന്റ് സെക്രട്ടറി സക്കറിയ വർക്കി, ഷിജി വിനോദ്, സൺഡേ സ്കൂൾ പ്രിൻസിപ്പൽ അൻസ സോണി, മോർത്ത് മറിയം വനിതാ സമാജം സെക്രട്ടറി, മാനേജിങ് കമ്മിറ്റി അംഗം കെ.ജി.ഉമ്മൻ എന്നിവർ വേദിയിൽ സന്നിഹിതരായിരുന്നു. ഏലിയാസ് ജോസഫ്, ഗീവർഗീസ് മത്തായി, സാജു ജേക്കബ് കൂടാരത്തിൽ എന്നിവർ സുവനീറിൽ ആശംസകൾ നൽകി പിന്തുണ നൽകി. 

fyc-registration-orangeberg-5

ജൂലൈ 12 മുതൽ 15 വരെ ഹോളി ട്രാൻസ്ഫിഗറേഷൻ റിട്രീറ്റ് സെന്ററിൽ കോൺഫറൻസ് നടക്കും. യൂറോപ്പ്/ആഫ്രിക്ക ഭദ്രാസനാധിപൻ ഡോ. എബ്രഹാം മാർ സ്തേഫാനോസ് മെത്രാപ്പോലീത്ത മുഖ്യ പ്രഭാഷകനായിരിക്കും. സൗത്ത് വെസ്റ്റ് അമേരിക്കൻ ഭദ്രാസന യൂത്ത് മിനിസ്റ്റർ ഫാ. മാറ്റ് അലക്‌സാണ്ടർ യുവജനങ്ങൾക്കായുള്ള സെഷനുകൾ നയിക്കും.

fyc-registration-orangeberg-6

യോവേൽ 2:28-ൽ നിന്നുള്ള "എല്ലാ ജഡത്തിന്മേലും ഞാൻ എന്റെ ആത്മാവിനെ പകരും" എന്നതാണ് ഈ വർഷത്തെ കോൺഫറൻസിന്റെ മുഖ്യ ചിന്താവിഷയം. ബൈബിൾ, വിശ്വാസം, പ്രചോദനാത്മകമായ വിഷയങ്ങൾ എന്നിവയെ അടിസ്ഥാനമാക്കി കുട്ടികൾക്കും യുവജനങ്ങൾക്കും മുതിർന്നവർക്കും അനുയോജ്യമായ പ്രത്യേക സംവേദനാത്മക സെഷനുകൾ ഉണ്ടായിരിക്കും.

കൂടുതൽ വിവരങ്ങൾക്ക്, ഫാ. സണ്ണി ജോസഫ്, കോൺഫറൻസ് ഡയറക്ടർ (ഫോൺ: 718.608.5583) ചെറിയാൻ പെരുമാൾ, കോൺഫറൻസ് സെക്രട്ടറി (ഫോൺ: 516.439.9087) എന്നിവരുമായി ബന്ധപ്പെടുക.

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.

Video

ജിപ്സിക്ക് പകരം ജിംനി, ഓഫ് റോഡ് കിങ്

MORE VIDEOS
FROM ONMANORAMA