വാഷിങ്ടൻ ∙ ജനാധിപത്യത്തിന്റെ അടിത്തറ, നിയമത്തോടും നീതിന്യായവ്യവസ്ഥയോടുമുള്ള ബഹുമാനമാണെന്നും ഇന്ത്യൻ കോടതിയിലുള്ള രാഹുൽ ഗാന്ധിയുടെ കേസ് നിരീക്ഷിച്ചു വരികയാണെന്നും അമേരിക്കൻ സ്റ്റേറ്റ് ഡിപ്പാർട്ട്മെന്റ് വക്താവ് വേദാന്ത് പറഞ്ഞു. എന്നാൽ ഇതിനർഥം രാഹുൽ ഗാന്ധിയുടെ കേസിൽ പ്രത്യേക ഇടപെടൽ നടത്തും എന്നല്ല എന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
രാഹുൽ ഗാന്ധിയെ അയോഗ്യനാക്കിയ സംഭവം നിരീക്ഷിച്ചു വരിയാണെന്ന് വേദാന്ത് പട്ടേൽ പറഞ്ഞു . അമേരിക്ക അഭിപ്രായ സ്വാതന്ത്ര്യം അടക്കമുള്ള ജനാധിപത്യ മൂല്യങ്ങളിലുള്ള തങ്ങളുടെ പ്രതിബദ്ധത ഇന്ത്യൻ സർക്കാരുമായി പങ്കുവയ്ക്കുന്നുണ്ടെന്നും അദ്ദേഹം പറഞ്ഞു.
രാഹുൽ ഗാന്ധിയെ അയോഗ്യനാക്കിയ സംഭവത്തെക്കുറിച്ചുള്ള മാധ്യമങ്ങളുടെ ചോദ്യത്തോട് പ്രതികരിക്കുകയായിരുന്നു അദ്ദേഹം. 2019-ലെ തിരഞ്ഞെടുപ്പ് പ്രസംഗത്തില്‍ മോദിയെ അപകീര്‍ത്തിപ്പെടുത്തിയെന്ന കേസിലാണ് കോടതി രണ്ടു വര്‍ഷത്തേക്ക് രാഹുലിന് ജയിൽ ശിക്ഷ വിധിച്ചതും അദ്ദേഹത്തെ അയോഗ്യനാക്കിയതും.