മകൻ ക്യാംപസിൽ തോക്ക് കൊണ്ടു വന്നു, സ്കൂളിനു നേരെ ഭീഷണിമുഴക്കി അമ്മ; ഇരുവരും അറസ്റ്റിൽ

lisa-camille-ball
അറസ്റ്റിലായ ലിസ ബാൾ
SHARE

ഡാലസ്∙ യുഎസിലെ ഫോർട്ട് വർത്ത് ഐഎസ്‌ഡി മിഡിൽ സ്‌കൂൾ ക്യാംപസിലേക്കു കുട്ടി തോക്ക് കൊണ്ടുവന്നതിന് അമ്മയെയും മകനെയും പൊലീസ്  അറസ്റ്റ് ചെയ്തു. മാർച്ച് 18 ചൊവ്വാഴ്ച ആണു സംഭവം നടന്നത്.

ചൊവ്വാഴ്ച ഉച്ചതിരിഞ്ഞ് സ്‌കൂൾ ക്യാംപസിലേക്ക് തോക്ക് കൊണ്ടുവന്നതായി അധികൃതർക്ക്  വിവരം ലഭിച്ചതിനെതുടർന്ന് സ്‌കൂൾ റിസോഴ്‌സ് ഓഫിസർമാർ വിദ്യാർഥിയെ അറസ്റ്റ് ചെയ്തതായി ഫോർട്ട് വർത്ത് പൊലീസ് പ്രസ്താവനയിൽ പറയുന്നു.

മകൻ കസ്റ്റഡിയിലാണെന്നു സ്‌കൂൾ അധികൃതർ അമ്മയെ അറിയിച്ചു. ഫോണിൽ വിളിച്ചപ്പോൾ, അമ്മ സ്കൂളിനു നേരെ  ഭീഷണി മുഴക്കുകയും പിന്നീട് അവർ ക്യാംപസിൽ എത്തുകയും ചെയ്തു. ക്യാംപസിൽ എത്തിയ  അവരെ പൊലീസ് അറസ്റ്റ് ചെയ്യുകയായിരുന്നു.34 കാരിയായ ലിസ ബോൾ എന്ന യുവതി തീവ്രവാദ ഭീഷണി മുഴക്കി എന്നാണു ഫോർട്ട് വർത്ത് ഫയർ ഡിപ്പാർട്ട്‌മെന്റിന്റെ 

ഓൺലൈൻ ജയിൽ രേഖകളിലെ ആരോപണം. ഫോർട്ട് വർത്ത് ഫയർ ഡിപ്പാർട്ട്‌മെന്റ് ബോംബ് യൂണിറ്റ് സംഭവത്തെ കുറിച്ച് അന്വേഷിക്കുകയാണെന്നു പൊലീസ് പറഞ്ഞു.

കുട്ടി എന്തിനാണു സ്‌കൂളിൽ തോക്ക് കൊണ്ടുവന്നതെന്ന് അന്വേഷണ ഉദ്യോഗസ്ഥർ വ്യക്തമാക്കിയിട്ടില്ല. അറസ്റ്റ് ചെയ്ത കുട്ടിയെ ജുവനൈൽ ഡിറ്റൻഷൻ കേന്ദ്രത്തിലേക്കു കൊണ്ടുപോയി. കൂടുതൽ വിവരങ്ങൾ പൊലീസ് പുറത്തുവിട്ടിട്ടില്ല.

English Summary : Woman arrested in Fort Worth after her son brings gun to middle school

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.

Video

ജിപ്സിക്ക് പകരം ജിംനി, ഓഫ് റോഡ് കിങ്

MORE VIDEOS