ADVERTISEMENT

വാഷിങ്ടൻ∙ ഫൊക്കാനാ കേരളാ കണ്‍വൻഷൻ മാർച്ച് 31, ഏപ്രിൽ 1 തിയതികളില്‍ തിരുവനന്തപുരം ഹയാത്ത് റീജൻസി ഹോട്ടലിൽ നടക്കും. ഡോ. ബാബു സ്റ്റീഫനാണ് കണ്‍വന്‍ഷന് നേതൃത്വം നല്‍കുന്നത്. കണ്‍വന്‍ഷന്‍ ചരിത്രത്തിലെ നാഴികക്കല്ലായിരിക്കുമെന്നു ട്രസ്റ്റി ബോർഡ് മെമ്പർ സജിമോൻ ആന്റണി പറഞ്ഞു. ഗവര്‍ണര്‍മാർ, കേന്ദ്ര സംസ്ഥാന മന്ത്രിമാര്‍, എംപിമാര്‍, എംഎല്‍എമാര്‍, സാഹിത്യ സാംസ്‌കാരിക, സാമൂഹ്യ രാഷ്ട്രീയ രംഗത്തെ പ്രഗത്ഭരായ വ്യക്തികള്‍, ചലച്ചിത്ര താരങ്ങള്‍ തുടങ്ങിയവര്‍ വിവിധ സെക്ഷനുകളില്‍ പങ്കെടുക്കും.

ഫൊക്കാന കണ്‍വന്‍ഷനോടൊപ്പം ഭാഷയ്‌ക്കൊരു ഡോളര്‍ അവാര്‍ഡ് വിതരണവും നടക്കും. അമേരിക്കന്‍ മലയാളികളുടെ മലയാളത്തിനുള്ള കാണിക്കയാണ് ഭാഷയ്‌ക്കൊരു ഡോളര്‍. ഭാഷയ്ക്കൊരു ഡോളര്‍ ചടങ്ങിന് ശേഷം ഫൊക്കാനയുടെ സാഹിത്യ സമ്മേളനം നടക്കും. ഭാഷയ്ക്കു ഒരു ഡോളർ പരിപാടിക്ക് ഫൊക്കാന ട്രസ്റ്റി ബോർഡാണ് നേതൃത്വം നൽകുന്നത്. പരിപാടി കോഓർഡിനേറ്റ് ചെയുന്നത് മുൻ പ്രസിഡന്റ് ജോർജി വർഗീസും ട്രസ്റ്റി ബോർഡ് ചെയർ സജി പൊത്താന്റെയും ട്രസ്റ്റി വൈസ് ചെയർ സണ്ണി മറ്റമന, ട്രസ്റ്റി സെക്രട്ടറി എബ്രഹാം ഈപ്പൻ എന്നിവരുടെ  നേതൃത്വത്തിലാണ്. 

കേരള യൂണിവേഴ്‌സിറ്റിയുമായി ചേര്‍ന്നു കഴിഞ്ഞ വര്‍ഷത്തെ മികച്ച പിഎച്ച്ഡി പ്രബന്ധകര്‍ത്താവിനു 50000 രൂപയും പ്രശംസി പത്രവും നൽകും. ഫൊക്കാനയുടെയും കേരള യുണിവേഴ്‌സിറ്റിയുടെയും നേതൃത്വത്തില്‍ സംഘടിപ്പിക്കുന്ന ഈ പരിപാടിയില്‍ അവാര്‍ഡ് ജേതാവിനെ കേരള യൂണിവേഴ്‌സിറ്റി ചുമതലപ്പെടുത്തുന്ന വിദഗ്ധ കമ്മിറ്റി കണ്ടെത്തും. വൈസ് ചാന്‍സലര്‍, റജിസ്ട്രാര്‍, പിആര്‍ഒ തുടങ്ങിയവരുടെ നേതൃത്വത്തില്‍ കൃത്യമായ സംഘാടനത്തോടെയാണ് പുരസ്‌കാര ജേതാവിനെ തിരഞ്ഞെടുക്കുന്നത്. 

 

 

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com