ADVERTISEMENT

ന്യൂജഴ്സി∙ മലങ്കര ഓർത്തഡോക്സ് സുറിയാനി സഭയുടെ നോർത്ത് ഈസ്റ്റ് അമേരിക്കൻ ഭദ്രാസന ഫാമിലി ആന്റ് യൂത്ത് കോൺഫറൻസിന്റെ രജിസ്ട്രേഷൻ കിക്ക് ഓഫ് സെന്റ് ബസേലിയോസ്-ഗ്രിഗോറിയോസ് മലങ്കര ഓർത്തഡോക്സ് ഇടവകയിൽ ആരംഭിച്ചു.

fyc-registration-newjersey-2

ഫാമിലി ആന്റ് യൂത്ത് കോൺഫറൻസിനെ പ്രതിനിധീകരിച്ചു ഒരു സംഘം മാർച്ച് 26 നു ഇടവക സന്ദർശിച്ചു.

fyc-registration-newjersey-3

 

fyc-registration-newjersey-4

ഷാജി വർഗീസ് (സഭാ മാനേജിങ് കമ്മിറ്റി അംഗം), സൂസൻ ജോൺ വർഗീസ് (സുവനീർ ചീഫ് എഡിറ്റർ), ബിപിൻ മാത്യു (കോൺഫറൻസ് കമ്മിറ്റി അംഗം), ഉമ്മൻ കാപ്പിൽ (ഭദ്രാസന കൗൺസിൽ അംഗം) എന്നിവർ സംഘത്തിലുണ്ടായിരുന്നു. സന്തോഷ് തോമസും (ഭദ്രാസന അസംബ്ലി അംഗം) വേദിയിൽ  സന്നിഹിതനായിരുന്നു.

fyc-registration-newjersey-5

 

ഇടവക വികാരി ഫാ. വിജയ് തോമസിന്റെ കാർമ്മികത്വത്തിൽ നടന്ന വി. കുർബാനയ്ക്കു ശേഷം ഫാമിലി ആന്റ് യൂത്ത് കോൺഫറൻസിന്റെ കിക്ക് ഓഫ് മീറ്റിങും ഉണ്ടായിരുന്നു. ജിബു മാത്യൂസ് (ഇടവക ട്രഷറർ) കോൺഫറൻസ് പ്രതിനിധി സംഘത്തെ പരിചയപ്പെടുത്തി.

fyc-registration-newjersey-6

 

fyc-registration-newjersey-7

ഉമ്മൻ കാപ്പിൽ ആമുഖത്തിൽ കോൺഫറൻസിന്റെ  ഉദ്ദേശ്യം, വേദി, പ്രസംഗകർ , സംവേദനാത്മക സെഷനുകൾ എന്നിവയെക്കുറിച്ചു വിശദീകരിച്ചു. ഷാജി വർഗീസ് സ്‌പോൺസർഷിപ്പ് അവസരങ്ങൾ വിശദീകരിക്കുകയും ഭദ്രാസനത്തിന്റെ ഹോളി ട്രാൻസ്‌ഫിഗറേഷൻ റിട്രീറ്റ് സെന്ററിൽ നടക്കുന്ന ശുശ്രൂഷകളെ എടുത്തുപറയുകയും ചെയ്തു. സൂസൻ ജോൺ വർഗീസ് റജിസ്ട്രേഷൻ നടപടിക്രമങ്ങൾ വിശദീകരിച്ചു. 

 

ഫാ. വിജയ് തോമസും ജിബു മാത്യൂസും ചേർന്ന് സുവനീറിന് വേണ്ടിയുള്ള ഇടവകയുടെ സ്പോൺസർഷിപ്പ് ചെക്ക് കൈമാറി. ഇടവകയിലെ നിരവധി അംഗങ്ങൾ സുവനീറിൽ പരസ്യങ്ങളും ആശംസകളും സ്പോൺസർ ചെയ്തുകൊണ്ട് പിന്തുണ വാഗ്ദാനം ചെയ്തു. ടോം ആന്റ് എൽസ തോമസ്, വിജോയ് ആന്റ് ജിന്നി മത്തായി, കുര്യാക്കോസ് ജേക്കബ്, അരുൺ അരുണാലയ, റോബിൻ രാജു, മാത്യു അലക്‌സ്, വർഗീസ് മാത്യു, ഫിലിപ്പ് ജോഷ്വ, സന്തോഷ് തോമസ്, ജിബു മാത്യൂസ് എന്നിവരാണ് പിന്തുണ പ്രഖ്യാപിച്ചത്. 

 

ജൂലൈ 12 മുതൽ 15 വരെ നോർത്ത് ഈസ്റ്റ് അമേരിക്കൻ ഭദ്രാസനത്തിലെ ഹോളി ട്രാൻസ്ഫിഗറേഷൻ റിട്രീറ്റ് സെന്ററിൽ കോൺഫറൻസ് നടക്കും. യൂറോപ്പ്/ആഫ്രിക്ക ഭദ്രാസനാധിപൻ അഭിവന്ദ്യ ഡോ. എബ്രഹാം മാർ സ്തേഫാനോസ് മെത്രാപ്പൊലീത്ത മുഖ്യ പ്രഭാഷകനായിരിക്കും. സൗത്ത് വെസ്റ്റ് അമേരിക്കൻ ഭദ്രാസന യൂത്ത് മിനിസ്റ്റർ ഫാ. മാറ്റ് അലക്‌സാണ്ടർ യുവജനങ്ങൾക്കായുള്ള സെഷനുകൾ നയിക്കും.

 

ബൈബിൾ, വിശ്വാസം, പാരമ്പര്യം, പ്രചോദനാത്മകമായ വിഷയങ്ങൾ എന്നിവയെ അടിസ്ഥാനമാക്കി കുട്ടികൾക്കും യുവാക്കൾക്കും മുതിർന്നവർക്കും അനുയോജ്യമായ പ്രത്യേക സംവേദനാത്മക സെഷനുകൾ ഉണ്ടായിരിക്കും. കൂടുതൽ വിവരങ്ങൾക്ക്, ഫാ. സണ്ണി ജോസഫ്, കോൺഫറൻസ് ഡയറക്ടർ (ഫോൺ: 718.608.5583) ചെറിയാൻ പെരുമാൾ, കോൺഫറൻസ് സെക്രട്ടറി (ഫോൺ: 516.439.9087) 

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com