ഫോമാ നാഷനൽ ക്രെഡൻഷ്യൽ സബ് കമ്മിറ്റിക്ക് രൂപം നൽകി, ബേബി ജോസ് ചെയർമാൻ

fomaa-national-credentials-subcommittee
SHARE

ന്യൂയോർക്ക് ∙ അമേരിക്കൻ പ്രവാസി സംഘടനയായ ഫോമ നാഷനൽ ക്രെഡൻഷ്യൽ സബ് കമ്മിറ്റിക്ക് രൂപം നൽകി. ബേബി ജോസ് ആണ് ചെയർമാൻ. ഷെല്ലി പ്രഭാകരൻ സെക്രട്ടറിയായും നാഷനൽ കമ്മറ്റി കോഓർഡിനേറ്ററായി സുജനൻ പുത്തൻപുരയിലും വൈസ് ചെയർമാനായി ബിനു മാമ്പിള്ളിയും പ്രവർത്തിക്കും. ജോയ് എൻ സാമുവൽ, സുരേഷ് നായർ, ജോഷി വള്ളിക്കളം എന്നിവരാണ് അംഗങ്ങൾ.

ബേബി ജോസ്

ന്യൂയോർക്ക് മെട്രോ റീജിയന്റെ പ്രമുഖ പ്രവർത്തകനും കേരള സമാജം ഓഫ് ഗ്രേറ്റർ ന്യൂയോർക്കിന്റെ മുൻ സെക്രട്ടറി മുൻ ക്രെഡൻഷ്യൽ കമ്മിറ്റി അംഗം എന്നീ നിലകളിലും പ്രവർത്തിച്ചിട്ടുള്ള ഇദ്ദേഹം ഇപ്പോൾ ന്യൂയോർക്കിലെ മലയാളി സമാജത്തിന്റെ പ്രസിഡന്റാണ്.

ഷെല്ലി പ്രഭാകരൻ

അടൂർ സ്വദേശിയായ ഷെല്ലി പ്രഭാകരൻ ഐടി ആർക്കിടെക്റ്റായി ജോലി ചെയ്യുന്നു. ഭാര്യ ബീന ഭാസ്‌കരൻ, മകൾ ഹിമ, മകൻ പ്രണവ് എന്നിവർക്കൊപ്പം മേരിലാൻഡിലാണ് താമസം.

സുജനൻ പുത്തൻപുരയിൽ

കണക്റ്റിക്കട്ട് ആസ്ഥാനമായി പ്രവർത്തിക്കുന്ന ഇന്ത്യൻ-അമേരിക്കൻ ബിസിനസുകാരനായ (ആർക്കാഡിയ കെമിക്കൽസ് ആൻഡ് പ്രിസർവേറ്റീവ്സ്) സുജനൻ നിലവിൽ ഫോമയുടെ നാഷനൽ കമ്മിറ്റി അംഗമാണ്. മുൻ റീജിനൽ വൈസ് പ്രസിഡന്റായ സുജനൻ മലയാളി അസോസിയേഷൻ ഓഫ് സതേൺ കണക്റ്റിക്കട്ടിന്റെ (മസ്‌കോൺ) മുൻ പ്രസിഡന്റ് കൂടിയാണ്. 2022-ൽ കാൻകൂണിൽ നടന്ന കൺവെൻഷന്റെ ബിസിനസ് മീറ്റ് കമ്മിറ്റി അംഗമായിരുന്നു അദ്ദേഹം. കുടുംബത്തോടൊപ്പം ട്രംബെല്ലിലാണ് താമസം.

ബിനു മാമ്പിള്ളി

എറണാകുളം സ്വദേശിയായ ബിനു മാമ്പിള്ളി ടിഎംഎയുടെ മുൻ പ്രസിഡന്റും ഫോമയുടെ സജീവ പ്രവർത്തകനുമാണ്. ഇപ്പോൾ സൺഷൈൻ റീജിയൻ ആർവിപിയായി സേവനമനുഷ്ഠിക്കുന്നു.

ജോയ് എൻ സാമുവൽ

ഫോമയുടെ വിവിധ കൺവെൻഷനുകളുടെ റജിസ്ട്രേഷൻ കമ്മറ്റി ചെയർമാനായി പ്രവർത്തിച്ചിട്ടുള്ള ജോയ് എൻ സാമുവേൽ അറിയപ്പെടുന്ന ഒരു റീയൽട്ടർ കൂടിയാണ്. മലയാളി അസോസിയേഷൻ ഓഫ് ഗ്രേറ്റർ ഹൂസ്റ്റന്റെ മുൻ വൈസ് പ്രസിഡന്റ്, ജോയിന്റ് ട്രഷറർ, ട്രസ്റ്റി ബോർഡ് അംഗം എന്നീ നിലകളിൽ  പ്രവർത്തിച്ചിട്ടുള്ള അദ്ദേഹം ഇപ്പോൾ ഫോമാ റീജിനൽ ട്രഷറർ ആയി പ്രവർത്തിക്കുന്നു.

സുരേഷ് നായർ

ഫോമയുടെ സജീവ പ്രവർത്തകനും യോങ്കേഴ്‌സ് മലയാളി അസോസിയേഷൻ പ്രസിഡന്റുമായിരുന്ന സുരേഷ് നായർ ഫോമയുടെ മുൻ നാഷനൽ കമ്മറ്റി മെമ്പറായും സേവനമനുഷ്ഠിച്ചിട്ടുണ്ട്.

ജോഷി വള്ളിക്കളം

ഷിക്കാഗോ മലയാളി അസോസിയേഷന്റെ ആദ്യകാല സെക്രട്ടറിമാരിൽ ഒരാളായിരുന്നു ജോഷി വള്ളിക്കളം. നിരവധി സാമൂഹിക–മത–രാഷ്ട്രീയ സംഘടനകളുടെ നേതൃത്വം വഹിച്ചു. നോർത്ത് അമേരിക്കയിലെ തന്നെ ഏറ്റവും വലിയ അസോസിയേഷനുകളിലൊന്നായ ഷിക്കാഗോ മലയാളി അസോസിയേഷന്റെ ഇപ്പോഴത്തെ പ്രസിഡന്റാണ്.

നാഷനൽ ക്രെഡൻഷ്യൽ സബ് കമ്മിറ്റിക്ക് മികച്ച നേതൃത്വമാണ് ലഭിച്ചിരിക്കുന്നത് എന്നതിൽ അതിയായ സന്തോഷമുണ്ടെന്നും മുന്നോട്ടുള്ള എല്ലാ പ്രവർത്തനങ്ങൾക്കും എക്സിക്യൂട്ടീവ് കമ്മറ്റിയുടെ എല്ലാ പിന്തുണയും വാഗ്‌ദാനം ചെയ്യുന്നുവെന്നും പ്രസിഡന്റ് ഡോ. ജേക്കബ് തോമസ്, ജനറൽ സെക്രട്ടറി ഓജസ് ജോൺ, ട്രഷറർ ബിജു തോണിക്കടവിൽ, വൈസ് പ്രസിഡന്റ് സണ്ണി വള്ളിക്കളം, ജോയിന്റ് സെക്രട്ടറി ഡോ. ജെയ്‌മോൾ ശ്രീധർ, ജോയിന്റ് ട്രഷറർ ജെയിംസ് ജോർജ് എന്നിവർ അറിയിച്ചു.

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.

Video

ജിപ്സിക്ക് പകരം ജിംനി, ഓഫ് റോഡ് കിങ്

MORE VIDEOS