പ്രായമായ സ്ത്രീയിൽ നിന്ന് 109,000 ഡോളർ തട്ടിയെടുത്ത രണ്ട് ഇന്ത്യൻ വംശജർ അറസ്റ്റിൽ

nikit
SHARE

ന്യൂയോർക്ക് ∙ സൈബർ തട്ടിപ്പിലൂടെ മസാച്യുസെറ്റ്‌സിൽ 78 കാരിയായ സ്ത്രീയിൽ നിന്ന് 109,000 ഡോളർ മോഷ്ടിച്ചതിന് രണ്ട് ഇന്ത്യൻ വംശജരെ അറസ്റ്റ് ചെയ്തതായി പൊലീസ് അറിയിച്ചു. ന്യൂജഴ്‌സിയിലെ പാർസിപ്പനിയിൽ നിന്നുള്ള നികിത് എസ് യാദവ് (22), രാജ് വിപുൽ പട്ടേൽ (21) എന്നിവരെയാണ് അറസ്റ്റ് ചെയ്തത്. സ്ത്രീയുടെ കംപ്യൂട്ടറിൽ നിന്ന് അനാവശ്യ വസ്തുക്കൾ നീക്കം ചെയ്യാൻ പണം ആവശ്യപ്പെടുകയായിരുന്നു. സ്ത്രീ കംപ്യൂട്ടർ സർവീസ് ചെയ്യുന്നതിന് ടെക് സപ്പോർട്ട് നമ്പറിലേക്ക് വിളിച്ചിരുന്നു. 

സ്ത്രീയുടെ വീട്ടിൽ നിന്ന് പണം വാങ്ങി മടങ്ങിയ പ്രതികളെ അറസ്റ്റ് ചെയ്യുകയായിരുന്നു. യാർമൗത്ത് പൊലീസ് ഡിപ്പാർട്ട്‌മെന്റ് ഒറ്റരാത്രികൊണ്ട് ഇരുവരെയും അറസ്റ്റ് ചെയ്യ്തത്. സംഭവത്തിൽ അന്വേഷണം പുരോഗമിക്കുകയാണ്. യുഎസിൽ സൈബർ കുറ്റകൃത്യങ്ങൾക്ക് ഇരയാകുന്ന പ്രായമായവരുടെ എണ്ണം വർധിച്ചുവരികയാണ്. 

ഫെഡറൽ ബ്യൂറോ ഓഫ് ഇൻവെസ്റ്റിഗേഷന്റെ കണക്കനുസരിച്ച്, 2021 ൽ 92,371 പേര് സൈബർ തട്ടിപ്പിന് ഇരയായെന്നും 1.7 ബില്യൻ ഡോളറിന്റെ നഷ്ടമുണ്ടായതായും കണക്കാക്കുന്നു. 

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.

Video

ജിപ്സിക്ക് പകരം ജിംനി, ഓഫ് റോഡ് കിങ്

MORE VIDEOS