പ്രവീണ്‍ രാജിനു ഭാഷയ്‌ക്കൊരു ഡോളർ പുരസ്‌കാരം സമ്മാനിച്ചു

praveen-raj-award-fokana
SHARE

തിരുവനന്തപുരം ∙ ഫൊക്കാനയുടെ ഭാഷയ്ക്കൊരു ഡോളർ പുരസ്‌കാരം ആര്‍. എല്‍. പ്രവീണ്‍ രാജിനു മുൻ മന്ത്രി മോൻസ് ജോസഫ് സമ്മാനിച്ചു. ഹയാത്ത് റീജന്‍സിയില്‍ നടന്ന ഫൊക്കാന കേരളാ കൺവെൻഷനിലാണ് പുരസ്കാരം നൽകിയത്. മലയാളത്തെ സ്നേഹിക്കാൻ ഫൊക്കാനയ്ക്കു ഇതിൽപ്പരം ഒരു പദ്ധതിയില്ലെന്നു ചടങ്ങ് ഉത്‌ഘാടനം ചെയ്ത മോൻസ് ജോസഫ് അഭിപ്രായപ്പെട്ടു. 

മലയാള ഭാഷയ്ക്ക് ഫൊക്കാനാ നൽകുന്ന പ്രോത്സാഹനം വളരെമുൻപേ മലയാളികൾ മനസ്സിലാക്കിയിട്ടുള്ളതാണെന്ന് അദ്ദേഹം അഭിപ്രായപ്പെട്ടു. അന്‍പതിനായിരം രൂപയും പ്രശസ്തിപത്രവും ശിൽപവും അടങ്ങുന്ന പുരസ്‌കാരമാണ് സമ്മാനിച്ചത്. 

ഭാഷയ്‌ക്കൊരു ഡോളര്‍ പുരസ്‌കാര'ത്തിന്  അര്‍ഹനായ പ്രവീണ്‍ രാജിനെ ഫൊക്കാനാ പ്രസിഡന്റ് ഡോ. ബാബു സ്റ്റീഫന്‍, സെക്രട്ടറി ഡോ. കല ഷഹി, ട്രഷര്‍ ബിജു ജോണ്‍,  ഭാഷയ്‌ക്കൊരു ഡോളര്‍ കോര്‍ഡിനേറ്റർ ജോര്‍ജി വര്‍ഗീസ്, ട്രസ്റ്റീ ബോര്‍ഡ് വൈസ് ചെയര്‍ സണ്ണി മറ്റമന, ട്രസ്റ്റീ ബോര്‍ഡ് അംഗങ്ങളായ  പോള്‍ കറുകപ്പള്ളില്‍, മാധവന്‍ നായര്‍, സജിമോന്‍ ആന്റണി, ജോജി തോമസ് തുടങ്ങിയവർ അഭിനന്ദിച്ചു സംസാരിച്ചു.

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.

Video

‘വർക്ക് ഇല്ലാതെ പൂപ്പൽ പിടിച്ചതാ; പച്ച പിടിച്ചതല്ല’

MORE VIDEOS