ADVERTISEMENT

ഹൂസ്റ്റൺ ∙ നോർത്ത് അമേരിക്കയിലെ കെസിസിഎൻഎയുടെ 2023– 2025 വർഷത്തെ പുതിയ പ്രസിഡന്റായി വിജയിച്ചതിനുശേഷം ആദ്യമായി ഹൂസ്റ്റണിൽ എച്ച്കെസിഎസിന്റെ ക്നായി തൊമ്മൻ ഡേ ആഘോഷത്തിന് എത്തിയ കെസിസിഎൻഎ പ്രസിഡന്റ് ഷാജി എടാട്ടിന് ഹൂസ്റ്റൺ ക്നാനായ സമൂഹം സ്വീകരണം നൽകി. മാർച്ച് 26ന് ഞായറാഴ്ച വൈകിട്ടായിരുന്നു ചടങ്ങ്. 

shaji-edattu-reception-3

 

shaji-edattu-reception-6

മിസോറി സിറ്റി മേയർ റോബിൻ ഇലക്കാട്ട് കെസിസിഎൻഎയുടെ പുതിയ ജോയിന്റ് ട്രഷറർ നയോമി മാന്തുരുത്തിൽ, മുൻ കെസിസിഎൻഎ പ്രസിഡന്റുമാരായ ബേബി മണക്കുന്നേൽ, അനി മഠത്തിത്താഴെ, മുൻ എച്ച്കെസിഎസ് പ്രസിഡന്റുമാരായ ചാക്കോച്ചൻ നെയ്ച്ചേരിൽ, ജോസ് വട്ടാടികുന്നേൽ, തോമസ് വെട്ടിക്കൽ, തോമസുകുട്ടി നെയ്ച്ചേരിൽ, എബി തത്തംകുളം, ബാബു മുളയാനിക്കുന്നേൽ, അവറാച്ചൻ പറയങ്കാലായിൽ, സൈമൺ എള്ളങ്കിയിൽ, ബെന്നി പീടികയിൽ, ജിമ്മി കുന്നശേരിൽ, തോമസ് കൊരട്ടിയിൽ, ജോജോ തറയിൽ എന്നിവർ നിയുക്ത പ്രസിഡന്റിനു ആശംസകൾ അർപ്പിച്ച് സംസാരിച്ചു.

shaji-edattu-reception-9

 

shaji-edattu-reception-5

നാഷനൽ കൗൺസിൽ മെംബർ നൈനി ഇല്ലിക്കാട്ടിൽ എംസിയായി പ്രവർത്തിച്ചു. ജിബു കൈപ്പള്ളിലിന്റെ പ്രാർഥനാഗാനത്തോടെ യോഗം ആരംഭിച്ചു. നാഷനൽ കൗൺസിൽ മെംബർ ജോബി കോട്ടൂർ സ്വാഗതവും ലെനിൻ ഇല്ലിക്കാട്ടിൽ നന്ദി പ്രസംഗവും അർപ്പിക്കുകയും ചെയ്തു. അനുമോദനയോഗത്തിൽ എച്ച്കെസിഎസ് വൈസ് പ്രസിഡന്റ് ബിസ്മി കുശ്ശകുഴിയിൽ, എച്ച്കെസിഎസ് ജനറൽ സെക്രട്ടറി അജി കണ്ണാംപടം, ജോർജുകുട്ടി തച്ചേട്ട്, ജെയിംസ് ചിറയിൽമ്യാലിൽ, സാം മുടിയൂർക്കുന്നേൽ, കുഞ്ഞുമോൻ ഇല്ലിക്കാട്ടിൽ, ചാക്കോച്ചൻ മേടയിൽ, സാബു മുളയാനിക്കുന്നേൽ, ലാൻസ് ഇല്ലിക്കാട്ടിൽ, അജിഷ് ഇല്ലിക്കാട്ടിൽ, പ്രദീഷ് മഠത്തിൽ, ജോണാപ്പൻ വാലിമറ്റം എന്നിവരും പുതിയ പ്രസിഡന്റിനു അനുമോദനങ്ങൾ അർപ്പിച്ചു സംസാരിച്ചു.

shaji-edattu-reception-7

 

shaji-edattu-reception-4

മിസോറി സിറ്റി മേയർ റോബിൻ ഇലക്കാട്ട് ഷാജി എടാട്ടിനെ പൊന്നാട അണിയിച്ച് ആദരിച്ചു. മറുപടി പ്രസംഗത്തിൽ ക്നാനായ സമുദായത്തിന്റെ എല്ലാ ആവശ്യങ്ങൾക്കും താൻ എന്നും സമുദായാംഗങ്ങളോടൊപ്പം ഉണ്ടായിരിക്കുമെന്നും, സമുദായത്തിന്റെ അടിത്തറയ്ക്ക് ഒരു കോട്ടവും സംഭവിക്കാൻ അനുവദിക്കില്ല. ഹൂസ്റ്റണിലെ എല്ലാ സമുദായാംഗങ്ങളും സകല ഭിന്നതകളും അഭിപ്രായ വ്യത്യാസങ്ങളും മറന്ന് ഒറ്റക്കെട്ടായി മുന്നോട്ടു വന്ന് എല്ലാ സമുദായ കാര്യങ്ങളിലും പരിപാടികളിലും പങ്കെടുത്ത് വിജയിപ്പിക്കണമെന്നും നിയുക്ത പ്രസിഡന്റ് അഭ്യർഥിച്ചു.

 

കുട്ടികൾക്കും വനിതകൾക്കും കൂടുതൽ പ്രാധാന്യം കെസിസിഎൻഎയുടെ കർമ്മപരിപാടികളിൽ നൽകുമെന്നും യുവജനങ്ങൾ കൂടുതൽ തമ്മിൽ കാണുവാനും മനസ്സിലാക്കുവാനും ധാരാളം യൂത്ത് കൺവൻഷനുകളും മീറ്റ് ആൻഡ് ഗ്രീറ്റ് എന്നിവ സംഘടിപ്പിക്കുമെന്നും പ്രസിഡന്റ് വ്യക്തമാക്കി. തനിക്ക് നൽകിയ സ്വീകരണത്തിന് ഏവർക്കും നന്ദിയർപ്പിക്കുകയും ചെയ്തു.

 

സ്വീകരണയോഗത്തിന് ലെനിൻ ഇല്ലിക്കാട്ടിൽ, ജോർജുകുട്ടി തച്ചേട്ട്, ചാക്കോച്ചൻ മേടയിൽ, ജെയിംസ് ചിറയിൽമ്യാലിൽ, പ്രഭിത്ത് വെള്ളിയാൻ, സാം മുടിയൂർകുന്നേൽ, പ്രദീഷ് മഠത്തിൽ എന്നിവർ നേതൃത്വം നൽകി.

 

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com