ADVERTISEMENT

ന്യൂയോർക്ക്∙ ഫോമ അക്ഷരകേരളം ത്രൈമാസികയുടെ വിഷു-ഈസ്റ്റർ പതിപ്പ് വായനക്കാരിലേക്ക് എത്തുന്നു. കഥകളും കവിതകളും അഭിമുഖവും യാത്രയും ലേഖനങ്ങളുമായി ഒട്ടേറെ വായനകളാണ് അമേരിക്കൻ മലയാളികൾക്കുവേണ്ടി പുതിയ പതിപ്പിൽ ഒരുക്കിയിരിക്കുന്നത്. കേന്ദ്ര സാഹിത്യ അക്കാദമി അവാർഡ് ജേതാവും സാംസ്കാരിക പ്രവർത്തകനുമായ കെ.പി. രാമനുണ്ണിയുമായി അക്ഷരകേരളം അസിസ്റ്റന്റ് എഡിറ്റർ പ്രിയ ഉണ്ണികൃഷ്ണൻ നടത്തിയ അഭിമുഖം എഴുത്തുകാരനും സംവിധായകനും തകഴി ശിവശങ്കരപ്പിള്ളയുടെ കൊച്ചുമകനുമായ രാജ് നായർ, എഴുത്തുകാരൻ ശ്രീകണ്ഠൻ കരിക്കകം എന്നിവരുടെ കഥകളും കേരള സാഹിത്യ അക്കാദമി അവാർഡ് ജേതാവ് സുകുമാർ ചാലിഗദ്ദ, യുവധാരാ അവാർഡ് ജേതാവ് യഹിയാ മുഹമ്മദ്, പി. സുരേഷ്, ഡോ. ഷീബ, അക്ബർ, ഷാർജ ഇന്ത്യൻ അസോസിയേഷൻ കവിതാ പുരസ്‌കാര ജേതാവ് സൈഫുദ്ധീൻ ആദികടലായി എന്നിവരുടെ കവിതകളും ഈ ലക്കത്തിലുണ്ട്.

പ്രസിദ്ധ എഴുത്തുകാരൻ ആനന്ദിന്റെ പുസ്തകങ്ങളെക്കുറിച്ചുള്ള ലേഖനവുമായി യുവ നിരൂപകൻ അജീഷ് ജി. ദത്തൻ, പുസ്തകപരിചയവുമായി സന്തോഷ് ഇലന്തൂർ തുടങ്ങി നിരവധി എഴുത്തുകാർ അക്ഷരകേരളം മാസികയെ വായനാ സമ്പന്നമാക്കുന്നു. ആർട്ടിസ്റ്റ് ദേവപ്രകാശിന്റെ ഇല്ലസ്ട്രേഷൻ മാസികയെ മികവുറ്റതാക്കുന്നു. ചീഫ് എഡിറ്റർ തമ്പി ആന്റണി, മാനേജിംഗ് എഡിറ്റർ സൈജൻ കണിയൊടിക്കൽ, അസിസ്റ്റന്റ് എഡിറ്റർ പ്രിയ ഉണ്ണികൃഷ്ണൻ, ഡോ. സുകുമാര്‍ കാനഡ, അനിത പണിക്കർ എന്നിവർ മാസികയുടെ കോപ്പി എഡിറ്റേഴ്സ്, കണ്ടന്റ് എഡിറ്റർ സണ്ണി കല്ലൂപ്പാറ എന്നിവരാണ് അക്ഷര കേരളത്തിന്റെ പിന്നിൽ പ്രവർത്തിക്കുന്നത്. അമേരിക്കൻ മലയാളികൾക്ക് അക്ഷരകേരളം ത്രൈമാസിക ഒരു മുതൽക്കൂട്ടായിരിക്കുമെന്നതിൽ സംശയമില്ലെന്ന് പ്രസിഡന്റ് ജേക്കബ് തോമസ്, ജനറൽ സെക്രട്ടറി ഓജസ് ജോൺ, ട്രഷറർ ബിജു തോണിക്കടവിൽ, വൈസ് പ്രസിഡന്റ് സണ്ണി വള്ളിക്കളം, ജോയിന്റ് സെക്രട്ടറി ഡോ. ജെയ്മോൾ ശ്രീധർ, ജോയിന്റ് ട്രഷറർ ജെയിംസ് ജോർജ് തുടങ്ങിയവർ അഭിപ്രായപ്പെട്ടു, അക്ഷരകേരളത്തിൽ കഥ, കവിത, ലേഖനങ്ങൾ, മറ്റ് കൃതികൾ എന്നിവ പ്രസിദ്ധീകരിക്കുവാൻ തല്പര്യമുള്ളവർ fomaamagazine@gmail.com എന്ന ഇമെയിൽ വിലാസത്തിലേക്ക് അയക്കുക. ഫോമയുടെ വെബ്ബ്സൈറ്റിലും, മാഗ്സ്റ്ററിലും അക്ഷരകേരളം മാഗസിൻ ലഭ്യമാണ്.

ഏകോപനം : ജോസഫ് ഇടിക്കുള, ( പിആർഒ ഫോമാ )

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com