ADVERTISEMENT

ഷിക്കാഗോ∙ മുൻ പ്രസിഡന്റ് ബരാക് ഒബാമ ശിക്ഷ ഇളവ് ചെയ്തതിനെ തുടർന്നു ജയിൽ മോചിതനായ കൊക്കെയ്ൻ ഇടപാടുകാരൻ ആൾട്ടൺ മിൽസിൻ വധശ്രമക്കേസിൽ വീണ്ടും ജയിലിൽ. ഒരു സ്ത്രീക്കു നേരെ വെടിയുതിർത്ത കേസിലാണു ഏഴുവർഷത്തിനുശേഷം വീണ്ടും ജയിലിലായത്. 2015 ൽ 1,927 കുറ്റവാളികളുടെ ശിക്ഷാകാലയളവിലാണ് ഒബാമ ഇളവ് വരുത്തിയത്. തുടർന്നു ജീവപര്യന്തത്തിനു ശിക്ഷിക്കപ്പെട്ട മിൽസ്  2016 ഏപ്രിലിൽ പുറത്തിറങ്ങി.

കൊക്കെയ്ൻ കടത്തിയതിനു 1994 ലാണു ആൾട്ടൺ മിൽസ് ജയിലിലാവുന്നത്.  കൊക്കെയ്ൻ കടത്തുമായി ബന്ധപ്പെട്ട് മറ്റു രണ്ട് കേസുകളും ആൾട്ടൺ മിൽസിന്റെ പേരിലുണ്ടായിരുന്നു. ഇത് പ്രോസിക്യൂട്ടർമാർക്ക് ശിക്ഷാ വർദ്ധന ആവശ്യപ്പെട്ടു കേസ് ഫയൽ ചെയ്യാൻ കാരണമായി. തുടർന്ന് പരോളില്ലാതെ ജഡ്ജ് മിൽസിന് ജീവപര്യന്തം ശിക്ഷ വിധിക്കുകയായിരുന്നു. 22 വർഷം ജയിലിൽ കഴിഞ്ഞതിനെ തുടർന്ന് ബരാക് ഒബാമ 2015 ൽ ശിക്ഷ കുറച്ചു. ഏഴ് വർഷത്തിന് ശേഷം, എക്‌സ്‌പ്രസ്‌വേ വെടിവെപ്പ് കേസിൽ ശേഷം മിൽസ് വീണ്ടും ജയിലിൽ ആയിരിക്കുകയാണ്. 

English Summary: police caught a man on murder attempt whose sentence commuted by obama on 2015.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com