ലോക കേരളസഭയുടെ അമേരിക്കൻ മേഖലാ സമ്മേളനത്തിന് നോർക്ക പ്രതിനിധികളും പങ്കെടുക്കും

norka-in-lks
പി.ശ്രീരാമകൃഷ്ണൻ, ഒ.വി.മുസ്‍തഫ, ഹരികൃഷ്ണൻ നമ്പൂതിരി
SHARE

ന്യൂയോർക്ക്∙ന്യൂയോർക്കിലെ ടൈംസ് സ്ക്വയറിൽ നടക്കുന്ന ലോക കേരളസഭയുടെ അമേരിക്കൻ മേഖലാ സമ്മേളനത്തിന് നോർക്ക പ്രതിനിധികളും പങ്കെടുക്കും. നോർക്കാ റസിഡന്റ് വൈസ് ചെയർമാൻ പി. ശ്രീരാമകൃഷ്ണനും  നോർക്ക പ്രിൻസിപ്പൽ സെക്രട്ടറി  സുമൻ ബില്ലയും സമ്മേളനത്തിനെത്തും. നോർക്ക ഡയറക്ടർമാരും പ്രമുഖ വ്യവസായികളുമായ യൂസഫ് അലി, രവി പിള്ള, ഓ വിമുസ്തഫ, നോർക്കാ സിഇഒ ഹരികൃഷ്ണൻ നമ്പൂതിരി, നോർക്കാ മാനേജിങ്ങ് ഡയറക്ടർ അജിത്ത് കൊളാശേരി എന്നിവരടങ്ങുന്ന ഉന്നത തല സംഘമാണ് ന്യൂയോർക്കിലെത്തുക.

അമേരിക്കയിൽ നിന്നുള്ള നോർക ഡയറക്ടർ ഡോ. എം. അനിരുദ്ധനാണ് മേഖലാ സമ്മേളനത്തിന്റെ പ്രവർത്തനങ്ങൾക്ക് നേതൃത്വം നൽകുന്നത്. അമേരിക്ക സന്ദർശിക്കുന്ന നോർക സംഘം  മേഖലാ സമ്മേളനത്തിൽ ആദ്യാവസാനം പങ്കെടുക്കുകയും വിവിധ വിഷയങ്ങളിൽ ചർച്ചകൾക്ക് നേതൃത്വം നൽകുകയും മറുപടി പറയുകയും ചെയ്യും. 

കേരളത്തിനു പുറത്ത് മറ്റ് സംസ്ഥാനങ്ങളിലും വിദേശത്തും ജീവിക്കുന്ന മലയാളികളുടെ ക്ഷേമം ഉറപ്പുവരുത്തുക, വിദേശത്തു നിന്നും തിരിച്ചുവരുന്നവരുടെ പുനരധിവാസം സുഗമമാക്കുക, വിദേശ മലയാളികളെ സംസ്ഥാനത്ത് നിക്ഷേപം നടത്തുന്നതിന് പ്രേരിപ്പിക്കുക എന്നിവ ലക്ഷ്യമാക്കി പ്രവർത്തിക്കുന്ന കേരള സർക്കാരിന്റെ വകുപ്പാണ് നോർക. 

norka-in-lks-2
രവി പിള്ള, സുമൻ ബില്ല ഐഎഎസ്, എം.എ.യൂസഫലി

ജൂൺ 9,10,11 തിയതികളിൽ ന്യൂ യോർക്ക് ടൈം സ്ക്വയർ മാരിയറ്റ് മർക്വേ ഹോട്ടലിൽ വെച്ചാണ് ലോക കേരള സഭയുടെ മേഖലാ സമ്മേളനംനടക്കുന്നത്.  നോർക്കയുടെ ആരംഭകാലം മുതൽ ഡയറക്ടർ ആയിപ്രവർത്തിക്കുന്ന ഡോ. മാധവൻ അനിരുദ്ധൻ ചീഫ് കോഓർഡിനേറ്റർ ആയി വിവിധകമ്മിറ്റികൾ ഈ സമ്മേളനത്തിനായി പ്രവർത്തിക്കുന്നു.

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.

Video

‘വർക്ക് ഇല്ലാതെ പൂപ്പൽ പിടിച്ചതാ; പച്ച പിടിച്ചതല്ല’

MORE VIDEOS
FROM ONMANORAMA