ബോസ്റ്റൺ∙ഐപിസി ഫാമിലി കോൺഫറൻസിന്റെ നാഷനൽ യൂത്ത് കോഓർഡിനേറ്ററായി ഡോ. മിനു ജോർജിനെ എക്‌സിക്യൂട്ടീവ് കമ്മിറ്റി നിയമിച്ചു. 2024 ഓഗസ്റ്റിൽ ബോസ്റ്റണിൽ വെച്ചാണ് ഐപിസി ഫാമിലി കോൺഫറൻസ് നടക്കുക. ഒക്കലഹോമയിലെ പ്രമുഖ പീഡിയാട്രിക് എൻഡോക്രൈനോളജിസ്റ്റും ഡയബറ്റിസ് സ്പെഷ്യലിസ്റ്റുമാണ്.
യൂണിവേഴ്സിറ്റി ഓഫ് ഒക്കലഹോമ കോളജ് ഓഫ് മെഡിസിൻ അസോസിയേറ്റ് പ്രൊഫസറായും പ്രവർത്തിക്കുന്നു. ഒക്കലഹോമ ഐപിസി ഹെബ്രോണിലെ സജീവ അംഗമാണ്. യൂത്ത് ഡയറക്ടറായും സൺഡേ സ്കൂൾ ഡയറക്ടറായും സേവനമനുഷ്ഠിച്ചിരുന്നു. സീനിയർ പാസ്റ്ററായ ഷിബു തോമസിന്റെ മലയാളത്തിൽ നിന്ന് ഇംഗ്ലീഷിലേക്കുള്ള പ്രസംഗങ്ങളുടെ വിവർത്തകൻ കൂടിയാണ് ഇദ്ദേഹം.
ന്യൂയോർക്ക് ബ്രോങ്ക്സ് ഹൈസ്കൂൾ ഓഫ് സയൻസ്, ന്യൂയോർക്ക് യൂണിവേഴ്സിറ്റി എന്നിവിടങ്ങളിലെ വിദ്യാഭ്യാസത്തിനു ശേഷം ന്യൂയോർക്ക് അപ്സ്റ്റേറ്റ് മെഡിക്കൽ യൂണിവേഴ്സിറ്റിയിൽ നിന്നുമാണു ഡോ. മിനു ജോർജ് ഗ്രാജുവേറ്റ് ചെയ്തത്. ബ്രോങ്ക്സ് ഫുൾ ഗോസ്പൽ അസംബ്ലിയിലെ യൂത്ത് ഡയറക്ടറായും യൂത്ത് സെക്രട്ടറിയായും സേവനമനുഷ്ഠിക്കുകയും സീനിയർ പാസ്റ്ററായിരുന്ന ജി.ജി. വർഗീസിന്റെ പരിഭാഷകനായി പരിശീലനം നേടുകയും ചെയ്തിട്ടുണ്ട്. ന്യൂയോർക്ക് സിറ്റിയിലെ പിവൈഎഫ്എയുടെ യൂത്ത് കോഓർഡിനേറ്ററായിരുന്നു. ഭാര്യ: ഷാരോൺ ജോർജ്. മക്കൾ: ജാരെഡ്, ലൂക്ക് ജോർജ്.
ഐപിസി ഫാമിലി കോൺഫറൻസ് ദേശീയ ഭാരവാഹികൾ: പാസ്റ്റർ ഡോ. തോമസ് ഇടിക്കുള (ചെയർമാൻ), വെസ്ലി മാത്യു (സെക്രട്ടറി), ബേവൻ തോമസ് (ട്രഷറർ), മിനു ജോർജ് (യൂത്ത് കോർഡിനേറ്റർ), ഡോ. സിസ്റ്റർ രേഷ്മ തോമസ് (ലേഡീസ് കോഓർഡിനേറ്റർ). കൂടുതൽ വിവരങ്ങൾക്ക്: വെബ്സൈറ്റ്: Ipcfamilyconference.org.