ടെക്സാസ് ∙ ജയിലിൽ ജനിച്ച ടെക്സസിൽ നിന്നുള്ള പെൺകുട്ടി അറോറ സ്കൈ കാസ്റ്റ്‌നറിനു ഹാർവഡ് സർവകലാശാലയിൽ ഉന്നത പഠനത്തിന് പ്രവേശനം ലഭിച്ചു.
അറോറ സ്കൈ കാസ്റ്റ്‌നർ ഗാൽവെസ്റ്റൺ കൗണ്ടി ജയിലിലാണ് ജനിച്ചത്. കോൺറോ ഹൈസ്‌കൂളില്‍ നിന്നും ഉയർന്ന മാർക്കോടെ ബിരുദ നേടിയ കാസ്റ്റ്‌നർ സ്കോളർഷിപ്പോടെയാണ് ഐവി ലീഗ് സ്കൂളിൽ തുടർ പഠനത്തിന് ചേരുക. കാസ്റ്റ്നറെ പ്രസവിക്കുമ്പോൾ അമ്മ ജയിലിലായിരുന്നു. ജയിലിൽ നിന്നും അവളെ ഏറ്റെടുത്ത പിതാവാണ് കാസ്റ്റ്‌നറെ വളർത്തിയത് 'എനിക്ക് കാസ്റ്റ്‌നറിനെക്കുറിച്ചുള്ള പ്രതീക്ഷകൾ വലിയതായിരുന്നു. അവൾ കൂടുതൽ വായിക്കാൻ ഇഷ്ടപ്പെട്ടു. ശോഭയുള്ള ഒരു പെൺകുട്ടിയാണെന്ന് ഞാൻ കരുതി'. കാസ്റ്റ്‌നറുടെ ഉപദേഷ്ടാവായ മോന ഹംബി പറഞ്ഞു.