ADVERTISEMENT

ന്യൂയോർക്ക് ∙ നോർത്ത് അമേരിക്ക യൂറോപ്പ് ഭദ്രാസന (2023- 2026)  യുവജന സഖ്യം പ്രവർത്തനോദ്ഘാടനം നോർത്ത് അമേരിക്ക-യൂറോപ്പ്  ഭദ്രാസന അധിപൻ ഡോ. ഐസക് മാർ പീലക്സിനോസ് എപ്പിസ്കോപ്പ നിർവഹിച്ചു. സൂം പ്ലാറ്റ്ഫോമിലൂടെ ചേർന്ന ഉദ്ഘാടന യോഗത്തിൽ റവ. ജോർജ് ഏബ്രഹാം പ്രാരംഭ പ്രാർഥന നടത്തി. ഭദ്രാസന യുവജന സഖ്യം ജനറൽ സെക്രട്ടറി ബിജി ജോബി സ്വാഗതം ആശംസിച്ചു. അലക്സാൻഡർ പാപ്പച്ചൻ  ഗാനം ആലപിച്ചു.

 

marthoma-2

സാക്ഷ്യം നഷ്ടപ്പെട്ട സമൂഹമാണ് നിരാശയിലും തകർച്ചയിലും ജീവിതം നയിക്കുന്നത്. മറ്റുള്ളവർക്ക് മാർഗ്ഗനിർദ്ദേശം നൽകാൻ സാധിക്കാതെ ജീവിതം മാറുമ്പോൾ സാക്ഷ്യം നഷ്ടപ്പെട്ട അവസ്ഥയിലേക്ക് നമ്മുടെ ജീവിതം അധപതിക്കുന്നു. ഓരോ രംഗങ്ങളിലും കർത്താവിന്റെ സാക്ഷികളായി ജീവിക്കാൻ കഴിയുന്നത് എത്രയും ശ്ലാഘനീയമാണെന്നും എപ്പിസ്കോപ്പ തിരുമേനി കൂട്ടിച്ചേർത്തു. തുടർന്ന് ഭദ്രാസന യുവജന സഖ്യപ്രവർത്തനത്തിന്റെ ഉദ്ഘാടനം ചെയ്തതായി പ്രഖ്യാപിച്ചു. 

 

‘ജീവിതത്തിന്റെ പൂർണത ക്രിസ്തുവിൽ’ എന്ന മുഖ്യവിഷയത്തെക്കുറിച്ച് റവ. പ്രമോദ് സഖറിയ മാത്യു (വികാർ എപ്പിപ്പിനി മാർത്തോമാ ചർച്ച്) മുഖ്യപ്രഭാഷണം നടത്തി. റവ റജി ഐസക്ക് (അസിസ്റ്റന്റ് വികാരി സെന്റ് മാത്യൂസ് ചർച്ച് ടൊറന്റോ), റവ. ഏബ്രഹാം തോമസ് (ഡാലസ് മാർത്തോമാ  അസിസ്റ്റന്റ് വികാരി), മുൻ ഭദ്രാസന യുവജനസഖ്യം ജനറൽ സെക്രട്ടറി ജിജി ടോം തുടങ്ങിയവർ ആശംസകൾ അറിയിച്ചു.

 

ഭദ്രാസന യുവജനസഖ്യം ട്രഷറർ അനീഷ് വർഗീസ് നന്ദി പറഞ്ഞു. തിരുമേനിയുടെ പ്രാർഥനക്കും ആശീർവാദത്തിനും ശേഷം യോഗ നടപടികൾ സമാപിച്ചു. ഭദ്രാസന യുവജനസഖ്യം ഭദ്രാസന അസംബ്ലി പ്രതിനിധി വിൻസി മൊറേറ്ററായിരുന്നു. റവ. സാം ടി ഈശോ, യുവജനസഖ്യം വൈസ് പ്രസിഡന്റ് ജിനേഷ് തുടങ്ങിയവർ യോഗത്തിൽ പങ്കെടുത്തു.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com