ADVERTISEMENT

പെൻസിൽവേനിയ ∙ വേൾഡ് മലയാളി കൗൺസിൽ പെൻസിൽവേനിയ പ്രൊവിൻസ്  മാതൃദിനാഘോഷം ക്രിസ്റ്റോസ്മാർത്തോമ ചർച്ച് ഓഡിറ്റോറിയത്തിൽ വച്ച് നടത്തപ്പെട്ടു. നിറഞ്ഞ സദസ്സിനെ സാക്ഷിയാക്കി ഉദ്ഘാടനം അബിൻ ഡൺ പൊലീസ് മേധാവി പാട്രിക് മോളുഈ നിർവഹിച്ചു.

wmc2

 

wmc

 വുമൺസ് ഫോറം ചെയർപേഴ്സൺ അനിത പണിക്കർ സ്വാഗതം ആശംസിച്ചു. ജനറൽ സെക്രട്ടറി ഡോക്ടർ ബിനു ഷാജിമോൻ അമേരിക്കൻ റീജൻ ഭാരവാഹികളെ പരിചയപ്പെടുത്തി. അമേരിക്ക റീജൻ വിമൻസ് ഫോറം പ്രസിഡന്റ് മിലി ഫിലിപ്പ് അതിഥിയെ സദസ്സിന് പരിചയപ്പെടുത്തി. തുടർന്ന് അമലിൻ റോസ് തോമസ് സുനിത അനീഷ് മാത്യു എന്നിവർ അനുഭവങ്ങൾ സദസുമായി പങ്കിട്ടു. അമ്മമാർ കടന്നുപോകുന്നവഴികളിലെ വ്യത്യസ്തതയെ പറ്റിയുള്ള ഒരു സ്കിറ്റോടു കൂടിയാണ് ഈ വർഷത്തെ മാതൃദിനാഘോഷം ആരംഭിച്ചത്. അമ്മമാരുടെ യാത്ര എന്ന വിഷയത്തെ ക്രമീകരിച്ചു കൊണ്ടാണ് മാതൃദിനാഘോഷ പരിപാടികൾ നടന്നത്.

 

പ്രസിഡന്റ് റെനി ജോസഫ് ചെയർപേഴ്സൺ സിനു നായർ എന്നിവർ പ്രസംഗിച്ചു. അമേരിക്കൻ പ്രസിഡന്റ് ജിനേഷ് തമ്പി ആശംസകൾ നേർന്നു. ഗ്ലോബൽ വൈസ് പ്രസിഡന്റ് തോമസ് മോട്ടയ്ക്കൽ മുൻഅമേരിക്ക റീജൻ പ്രസിഡന്റ് ഡോ. തങ്കം അരവിന്ദ്, ചെയർമാൻ ഗോപിനാഥൻ നായർ എന്നിവർ ചടങ്ങിൽ സംബന്ധിച്ചു. എബിനുവിന്റെ കവിത, മോഹിനിയാട്ടം, ഭരതനാട്യം സാബു പാമ്പാടിയുടെ നേതൃത്വത്തിൽ ഗാനമേള എന്നിവ ചടങ്ങിന് മാറ്റുകൂട്ടി. അഷിത ശ്രീജിത്ത് സൂരജ് ദിനമണി എന്നിവർ എംസി മാരായി പ്രവർത്തിച്ചു. അനിതാ പണിക്കർ കൃതജ്ഞത രേഖപ്പെടുത്തി. 

 

പ്രോഗ്രാം വിഡിയോ ലിങ്ക് 

https://youtu.be/dOOokbctVkY

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com