ADVERTISEMENT

ഡാലസ് ∙ യുഎസ് പ്രസിഡന്റായിരുന്ന ജോൺ എഫ് കെന്നഡിയുടെ കൊല്ലപ്പെട്ടിട്ട് 60 വർഷമാകുമ്പോൾ കെന്നഡിയുടെ രക്തംപുരണ്ട ഷർട്ട് ഡാലസിലെ മ്യൂസിയത്തിൽ പ്രദർശനത്തിന് വയ്ക്കും. ഡാലസിലെ കെന്നഡി സ്മാരകം ദ സിക്സ്ത് ഫ്ളോർ അറ്റ് ഡേലി പ്ലാസയിൽ പൊതുജനങ്ങൾക്ക് ഷർട്ട് കാണുന്നതിന് സൗകര്യം ഒരുക്കുമെന്ന്  മ്യൂസിയം  സിഇഒ  നിക്കോള ലോംഗ് ഫീൽഡ് പറഞ്ഞു.

ഡാലസ് കൗണ്ടി ആശുപത്രിയായ പാർക്ക് ‌ലാൻഡ് ആശുപത്രിയിലെ ട്രോമ ഒന്നാം നമ്പർ മുറിയിൽ 1963 നവംബർ 22 –ാം തീയതി കനത്ത തിരക്കായിരുന്നു. ഡ്യൂട്ടിയിലുണ്ടായിരുന്ന ഡോക്ടർ റോബർട്ട് മക്‌ളേലാൻഡിന് മുന്നിലേയ്ക്കാണ് ഡൗൺ ടൗണിൽ വെടിയേറ്റു വീണ പ്രസിഡന്റ് ജോൺ എഫ് കെന്നഡിയെ കൊണ്ടുവന്നത്. അഡ്മിറ്റ് ചെയ്യുമ്പോൾ മരണം സംഭവിച്ചിരുന്നു എന്ന് രേഖപ്പെടുത്തുന്നതാണ് പതിവെങ്കിലും ശസ്ത്രക്രിയ നടത്തി രോഗിയെ രക്ഷിക്കുവാനാണ് ഡോക്ടർമാർ ശ്രമിക്കുക.

കെന്നഡിയുടെയും ജീവൻ രക്ഷിക്കുവാൻ മക്‌ളേലാൻഡ് ശസ്ത്രക്രിയയുടെ ഒരുക്കങ്ങൾ, അപ്പോഴാണ് താൻ സ്ക്രബ്സ് (പുറമേ ധരിക്കുന്ന കോട്ട് ധരിച്ചിട്ടില്ല) എന്ന് ഡോക്ടർ ഓർത്തത്. തന്റെ ഷർട്ടു മാറി യൂണിഫോം ധരിക്കുവാൻ വിലപ്പെട്ട സമയം നഷ്ടപ്പെടുത്താനാവില്ല എന്ന് തിരിച്ചറിഞ്ഞ് ഡോക്ടർ താൻ ഇട്ടിരുന്ന ഷർട്ട് ധരിച്ചു തന്നെ ശസ്ത്രക്രിയ നടത്തി.

ശസ്ത്രക്രിയ ചെയ്യുന്നതിനിടയിൽ കെന്നഡിയുടെ ശരീരത്തിലെ മുറിവുകളിൽ നിന്ന് രക്തം ഡോക്ടറുടെ ഷർട്ടിൽ പറ്റിപ്പിടിച്ചു. ശസ്ത്രക്രിയകൾക്കും പ്രാർഥനകൾക്കും കെന്നഡിയുടെ ജീവൻ രക്ഷിക്കുവാൻ കഴിഞ്ഞില്ല. ഡോക്ടറുടെ വസ്ത്രങ്ങൾ ലോണ്ട്റിയിലേയ്ക്കു അയച്ചപ്പോൾ ഈ ഷർട്ട് മാത്രം മാറ്റി വയ്ക്കുവാൻ ഡോക്ടറും ആശുപത്രി അധികൃതരും ശ്രദ്ധിച്ചു. ഡോക്ടർ 2019 ൽ മരിച്ചു.

മ്യൂസിയത്തിലെ ശേഖരങ്ങളിൽ വളരെ വ്യത്യസ്തങ്ങളും അസാധാരണങ്ങളുമായ വിവിധങ്ങളായ ഇനങ്ങൾ ഇനിയുമുണ്ട്. ഈ ശേഖരങ്ങളിൽ ഇതുവരെ പ്രസിദ്ധമാക്കപ്പെട്ടിട്ടില്ലാത്ത കത്തുകളുമുണ്ട്. മുൻ യുഎസ് പ്രഥമ വനിത ജാക്വിലിൻ കെന്നഡിയുടെ കത്തുമുണ്ട്. ഗ്രന്ഥകർത്താവായ ജോൺ സ്റ്റെയിൻ ബെക്കിനോട് കെന്നഡിയുടെ ജീവചരിത്രം എഴുതണമെന്ന ആവശ്യപ്പെടുന്ന കത്താണിത്. ഈ ആവശ്യം സ്റ്റെയിൻ ബെക്ക് നിരസിക്കുകയായിരുന്നു.

English Summary: Parkland doctor’s shirt with JFK's blood stains for public view at the sixth Floor Museum at Dealey Plaza

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com