ADVERTISEMENT

ഹ്യൂസ്റ്റൺ∙ 2022ലെ ധീരതയ്ക്കുള്ള അവാർഡിന് മെട്രോ പോലീസ് ഓഫീസർ മനോജ് കുമാർ പൂപ്പാറയിൽ അർഹനായി. ഹൂസ്റ്റൺ ഹാരിസ് കൗണ്ടിയിലെ വീലര്‍ സ്റ്റേഷനിൽ വെച്ച് 2022 ഡിസംബർ 17ന്, പോലീസ് ഓഫീസറെ ഉൾപ്പെടെകയ്യേറ്റം നടത്തിയിട്ടുള്ളതും, 14ലധികം കേസുകളിൽ പ്രതിയുമായ പിടികിട്ടാപ്പുള്ളിയെ, പിന്നീട് തൻറെ സഹപ്രവർത്തകനെ ആക്രമിക്കുന്നതിനിടയിൽ അതി സാഹസികമായി കീഴ്പ്പെടുത്തി ഓഫീസറുടെ ജീവൻ രക്ഷിച്ചതിനാണ് മനോജ്കുമാറിന് ഈ അവാർഡ് സമ്മാനിച്ചത്. 

malayali-police-officer-win-award-01

 

മെട്രോ ചെയർമാൻ സഞ്ജയ് സോമസുന്ദരം, മെട്രോ സി ഇ ഒ ടോം ലാംബർ്ട്ട, ബോർഡ് ഓഫ് ഡയറക്ടേഴ്സ് അംഗങ്ങൾ എന്നിവരുടെ സാന്നിദ്ധ്യത്തില്‍ മെട്രോ പോലീസ് ചീഫ് വീര ബംമ്പേഴ്സ് അവാർഡ് സമ്മാനിച്ചു. 

 

ജനസേവനത്തിന് ഉതകുന്ന കൂടുതൽ പ്രവർത്തനങ്ങളിലൂടെ തൻറെ ഭാവി ജീവിതം മുന്നോട്ടുകൊണ്ടുപോകുന്നതിനാണ് ആഗ്രഹിക്കുന്നതെന്ന് മനോജ് കുമാർ പൂപ്പാറയിൽ പറഞ്ഞു. 

എറണാകുളം ജില്ലയിലെ തിരുവാണിയൂർ പഞ്ചായത്തിൽ വെട്ടിക്കൽ ദേശത്ത് പൂപ്പാറയിൽ റിട്ടയേഡ് പോലീസ് ഉദ്യോഗസ്ഥൻ രാഘവന്റെയും ലീലയുടെയും മകനാണ് ഇദ്ദേഹം. 

ഹ്യൂസ്റ്റൺ ശ്രീ ഗുരുവായൂരപ്പൻ ക്ഷേത്രം, സൗത്ത് ഇന്ത്യൻ യു എസ് ചേംബര്‍ ഓഫ് കൊമേഴ്സ്, ഗ്ലോബൽ ഇന്ത്യൻ ന്യൂസ് എന്നിവിടങ്ങളിൽ നിന്നും അവാർഡുകൾ ലഭിച്ചിട്ടുണ്ട്. 

പ്രീമിയത്തോടൊപ്പം ഇനി
മനോരമ മാക്സും ....

+

40% കിഴിവില്‍

subscribe now
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com