കാറിന് തീപിടിച്ച് കുട്ടികൾ നിലവിളിക്കുന്നതിനിടെ മോഷണം; അമ്മ അറസ്റ്റിൽ

SHARE

ഫ്‌ളോറിഡ∙ കാറിന് തീപിടിച്ച് രണ്ട് കുട്ടികൾക്ക് പൊള്ളലേറ്റ സംഭവത്തിൽ അമ്മ അറസ്റ്റിലായി. ഫ്‌ളോറിഡയിലാണ് സംഭവം. കടയിൽ നിന്ന് അമ്മ സാധാനങ്ങൾ മോഷ്ടിക്കുന്നതിനിടെയാണ് ഇവർ വന്ന കാറിന് തീപിടിച്ച് രണ്ടു കുട്ടികൾക്ക് പരുക്കേറ്റതെന്ന് രാജ്യാന്തര മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തു. 

മേയ് 26 ന്  അലീസിയ മൂർ എന്ന് 24 കാരി ഒവിഡോ മാളിലെ ഡില്ലാർഡിന്റെ ഡിപ്പാർട്ട്‌മെന്റ് സ്റ്റോറിന് പുറത്ത് കാർ പാർക്ക് ചെയ്തു. ഈ കാറിനുള്ളിൽ യുവതിയുടെ രണ്ട് കുട്ടികളുണ്ടായിരുന്നു. തുടർന്ന് മറ്റൊരു പുരുഷനൊപ്പം മാളിനുള്ളിൽ കടന്ന യുവതി കടയിൽ നിന്ന് സാധനങ്ങൾ മോഷ്ടിച്ചതായി പൊലീസ് പറഞ്ഞു. ഒരു മണിക്കൂർ കഴിഞ്ഞ് കടയിൽ നിന്ന് ഇറങ്ങിയ യുവതി കണ്ടത് പൂർണമായും കത്തി നശിച്ച കാറായിരുന്നു. മോഷ്ടിച്ച സാധനങ്ങൾ ഉപേക്ഷിച്ച് യുവതി മാളിൽ നിന്ന് പുറത്തേക്ക് ഓടി.

കാർ കത്തുന്നത് കണ്ട സമീപത്തെ കച്ചവടക്കാർ കുട്ടികളെ രക്ഷിച്ചു. സ്ഥലത്ത് എത്തിയ പൊലീസും മറ്റുള്ളവരും ചേർന്ന് കുട്ടികളെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. കുട്ടികളെ അവഗണിച്ചതിനും മോഷണം നടത്തിയതിനും യുവതിക്കെതിരെ പൊലീസ് കേസെടുത്തിട്ടുണ്ട്. സംഭവം കഴിഞ്ഞ് ഒരാഴ്ച്ച പിന്നിടുമ്പോഴാണ് പൊലീസ് യുവതിയെ അറസ്റ്റ് ചെയ്തത്.

തീപിടിത്തത്തിൽ വാഹനം പൂർണമായും കത്തിനശിച്ചതായി പൊലീസ് പറഞ്ഞു. അതേസമയം, തീപിടിത്തത്തിന്റെ കാരണം വ്യക്തമായിട്ടില്ല.

English Summary: US Woman Was Shoplifting When Her Car With 2 Children Inside Burst Into Flames

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.

Video

'റിയൽ ലൈഫിലെ കണ്ണനും യമുനയും ഇന്ന് ഒന്നിച്ചില്ല'

MORE VIDEOS
FROM ONMANORAMA