ADVERTISEMENT

ഷിക്കാഗോ∙ ഷിക്കാഗോ മലയാളി അസോസിയേഷന്‍റെ അൻപതാം വാർഷിക ആഘോഷങ്ങൾ ജൂൺ 24 ന് നടക്കും. ഷിക്കാഗോ സിറ്റി മേയർ ബ്രാൻഡൻ ജോൺസൺ, ഇന്ത്യൻ കൗൺസിൽ ജനറൽ (ഷിക്കാഗോ) സോമനാഥ് ഘോഷ്, ആരോഗ്യമന്ത്രി വീണ ജോർജ്, യുഎസ് കോൺഗ്രസ് അംഗം രാജാ കൃഷ്ണമൂർത്തി, ഷിക്കാഗോ സീറോ മലബാർ രൂപതാ ബിഷപ്പ് മാർ ജോയ് ആലപ്പാട്ട്, ജഡ്ജ് സുരേന്ദ്രൻ പാട്ടീൽ, യുകെ ബ്രിസ്റ്റോൾ ബ്രാഡ്​ലി സ്റ്റോക് മേയർ ടോം ആദിത്യ,  മോൻസ് ജോസഫ് എംഎൽഎ, കിറ്റക്സ് ചെയർമാൻ സാബു ജോർജ്, സാമൂഹിക പ്രവർത്തക ഡോ.എം.എസ് സുനിൽ, സാജ് റിസോർട്ട് എംഡി സാജൻ വർഗീസ് , ഫേമ പ്രസിഡന്‍ററ് ഡോ.ജേക്കബ് തോമസ്, ഫൊക്കാന സെക്രട്ടറി ഡോ കല ഷാഹി  തുടങ്ങിയവരും പങ്കെടുക്കും.

 

ജൂൺ 24 ന് രാവിലെ പത്തു മുതൽ രണ്ട് വരെ വിവിധ സെമിനാറുകളും ക്ലാസുകളും നടക്കും. വൈകുന്നേരം അഞ്ചു മുതൽ മെഗാ തിരുവാതിരാ, ചെണ്ടമേളം, പൊതുസമ്മേളനം, വിജയ് യേശുദാസ് രജ്നി ജോസ് എന്നിവർ ചേർന്ന് നടത്തുന്ന ലൈവ് മ്യൂസിക് ഷോ, അത്താഴ വിരുന്ന് എന്നിവ നടത്തപ്പെടും. പ്രസിഡന്റ് ജോഷി വള്ളിക്കളം , കൺവൻഷൻ ചെയർമാൻ ലജി പട്ടരുമഠത്തിൽ, ഫിനാൻസ് ചെയർമാൻ ജോൺസൻ കണ്ണൂക്കാടൻ, സുവനീർ ചെയർമാൻ അച്ചൻകുഞ്ഞ് മാത്യു തുടങ്ങിയവരുടെ നേതൃത്വത്തിലാണ് വിവിധ കമ്മിറ്റികൾ പ്രവർത്തിക്കുന്നത്. 

English Summary : Chicago Malayali Association Golden Jubilee Celebration on 24th June.

 

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com