ADVERTISEMENT

ന്യൂയോർക്ക്∙  ഇന്ത്യൻ പെന്തക്കോസ്തൽ ഫെല്ലോഷിപ്പ് ഓഫ് നോർത്ത് അമേരിക്കയുടെ (IPFA) 27–ാമത്‌ കൺവെൻഷൻ ജൂൺ 16,17,18 തീയതികളിൽ ന്യൂയോർക്കിൽ വച്ച് നടക്കും.  ഈ വർഷത്തെ കൺവെൻഷന്റെ മുഖ്യാതിഥി പാസ്റ്റർ ജേക്കബ് മാത്യു(ഹൂസ്റ്റൺ) ആയിരിക്കും. “യേശുക്രിസ്‌തു ആരാണ്’ (Who is Jesus Christ) എന്നതാണ് കോൺഫറൻസിന്റെ ചിന്താവിഷയം.

 

ന്യൂയോർക്കിലെ സ്റ്റാറ്റൻ  ഐലന്റിലുള്ള ന്യൂയോർക്ക് പെന്തക്കോസ്തൽ അസംബ്ലിയിൽ (150 Walker St,  Staten Island, NY 10302) വച്ചാണ് കോൺഫറൻസ് നടത്തപ്പെടുന്നത്. ഓൺലൈനിലായും  കോൺഫറൻസ് തത്സമയം സംപ്രേക്ഷണം ചെയ്യും. കോൺഫറൻസിന്റെ ഭാഗമായി വിവിധ യോഗങ്ങളുണ്ടായിരിക്കും. വൈകുന്നേരങ്ങളിലെ യോഗങ്ങൾക്ക് പുറമേ നേതൃത്വ പഠനവേദി, യുവജന സമ്മേളനം, വനിതാ സമ്മേളനം തുടങ്ങിയവ സംഘടിപ്പിച്ചിട്ടുണ്ട്. ഞായറാഴ്ചത്തെ പൊതു ആരാധനയ്ക്ക് പാസ്റ്റർ ഡോ. ജോയ് പി ഉമ്മൻ നേതൃത്വം നൽകും.

 

പാസ്റ്റർ മാത്യു ശാമുവേൽ (പ്രസിഡന്റ്),  പാസ്റ്റർ രാജൻ കുഞ്ഞ് (വൈസ് പ്രസിഡന്റ്), ജേക്കബ് കുര്യൻ (സെക്രട്ടറി), ജേക്കബ് സഖറിയ (ട്രഷറർ), ബ്ലെസ്സൻ മാത്യു (യൂത്ത് കോർഡിനേറ്റർ), മേരി മാത്യു (ലേഡീസ് കോർഡിനേറ്റർ) എന്നിവർ നേതൃത്വം നൽകുന്ന ഇന്ത്യൻ പെന്തക്കോസ്തൽ ഫെലോഷിപ്പ് ഓഫ് അമേരിക്കയുടെ കോർഡിനേറ്ററായി പാസ്റ്റർ ഡോ. ജോയ് പി ഉമ്മൻ പ്രവർത്തിച്ചുവരുന്നു. ഈ വർഷത്തെ കോൺഫറൻസിന്റെ ക്രമീകരണങ്ങൾ പാസ്റ്റർ തോമസ് എബ്രഹാമിന്റെ ചുമതലയിലാണ് ന്യൂയോർക്കിൽ പുരോഗമിക്കുന്നത്.

 

English Summary: Indian Pentecostal Fellowship Convention in New York

 

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com