ലോക സമാധാനത്തിനായും ഇന്ത്യയ്ക്കും അമേരിക്കയ്ക്കുവേണ്ടിയും പ്രാർഥിക്കാനായും ജൂൺ 11 ഞായറാഴ്ച വൈകിട്ട് 6.30മുതൽ ജൂൺ 17 ശനിയാഴ്ച വരെ ഹൂസ്റ്റണിലുള്ള ഡെസ്‌നി സെക്ടറിൽ വച്ചു പ്രാർഥന മീറ്റിംഗുകൾ നടത്തുന്നു. രാത്രിയോഗങ്ങളിൽ പാസ്റ്റേഴ്സ് അനിഷ് ഏലപ്പാറ, മൈക്കിൾ മാത്യൂസ്, ഷിബു തോമസ്, വിൽസൻ വർക്കി, കെ. ജെ. തോമസ് കുമളി എന്നിവർ മുഖ്യപ്രഭാഷണങ്ങൾ നടത്തും. പകൽ രാവിലെ 10 മണിയ്ക്കും, ഉച്ചയ്ക്കു 2 മണിയ്ക്കും പ്രത്യേകം പ്രാർഥന മീറ്റിംഗുകൾ ഉണ്ടായിരിക്കും.
ഈ പ്രാവിശ്യത്തെ പ്രത്യേക യുവജന മീറ്റിംഗുകൾക്ക് ജൂൺ 12–ാം തിയതി വൈകിട്ട് 6.30ന് പാസ്റ്റർ മൈക്കിൾ മാത്യു, പാസ്റ്റർ ക്ലിസ്റ്റഫർ പീറ്റർ എന്നിവർ നേതൃത്വം നൽകും. കഴിഞ്ഞ 18 വർഷമായി ഈ മീറ്റിംഗുകൾ നടന്നു വരുന്നു.
വിലാസം : 1622 സ്റ്റാഫോർഡ് ഷെയർ,
സ്റ്റാഫോർഡ്, ടെക്സസ് –77477
കൂടുതൽ വിവരങ്ങൾക്ക് പെനിയേൽ മിനിസ്റ്ററി – 832 428 7645