പമ്പ ഫിലാഡൽഫിയ 56 ഇൻറ്റർനാഷണൽ ടൂർണമെൻറ്റിന്‍റെ ഒരുക്കങ്ങൾ പൂർത്തിയായി

pampa-philadelpia
SHARE

ഫിലാഡൽഫിയ∙ ഈ മാസം 24 ന് നടക്കുന്ന  പെൻസിൽവാനിയ അസോസിയേഷൻ ഓഫ് മലയാളി പോസ്പിരിറ്റി ആൻഡ് അഡ്വാൻസ്മെൻറ്റ് (പമ്പ) യുടെ 56 ഇൻറ്റർനാഷണൽ ടൂർണമെന്റ്റിനുള്ള ഒരുക്കങ്ങൾ പൂർത്തിയായതായി സംഘാടക സമിതി അറിയിച്ചു.  

ഒന്നാം സമ്മാനമായി $1000, രണ്ടാം സമ്മാനമായി $750, മൂന്നാം സമ്മാനമായി $500, നാലാം സമ്മാനമായി $300, കൂടാതെ ട്രോഫികളും വിജയികൾക്ക് ലഭിക്കും. (Venue: 608 Welsh road Philadelphia 19115).

Read also: ലഹരികടത്ത് തടയാൻ ആന്‍റി നാർക്കോട്ടിക് കൗൺസിലുമായി ദുബായ്; ഷെയ്ഖ് സെയ്ഫ് അധ്യക്ഷനാകും...

ഓൺലൈൻ ആയി രജിസ്റ്റർ ചെയ്യുന്നതിന്  https://pampaphila.org/#Card എന്ന ലിങ്ക് സന്ദർശിക്കാവുന്നതാണ്‌. ഒരു ടീമിന് $300 ആണ് റജിസ്ട്രേഷൻ ഫീസ്. ചുരുക്കം ടീമുകൾക്ക് കൂടി റജിസ്റ്റർ ചെയ്യാൻ അവസരമുണ്ടെന്നു സംഘാടക സമിതി അറിയിച്ചു. 

പമ്പ അസ്സോസിയേഷന്‍റെ സിൽവർ ജൂബിലി ആഘോഷങ്ങളുടെ ഭാഗമായാണ് ടൂർണമെന്റ്റ് സംഘടിപ്പിച്ചിരിക്കുന്നത്. സുധ കർത്താ, ഫിലിപ്പോസ് ചെറിയാൻ എന്നിവരാണ് കോർഡിനേറ്റർസ്. കൂടുതൽ വിവരങ്ങൾക്കും ഫോണിൽകൂടി റജിസ്റ്റർ ചെയ്യുന്നതിനും പമ്പ പ്രെസിഡൻറ്റ് സുമോദ് നെല്ലിക്കാലയെ 267  322  8527 എന്ന നമ്പറിൽ ബന്ധപ്പെടാവുന്നതാണ്.  

English Summary: Preparations for the Pampa Philadelphia 56 International Tournament are complete.

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.

Video

ഗോപാംഗനേ...

MORE VIDEOS