എബനെസർ പെന്തക്കോസ്റ്റൽ ചർച്ച് പുതിയ ആരാധനാലയത്തിന്റെ സമർപ്പണ ശുശ്രൂഷ ജൂൺ 10 ന്
Mail This Article
ഷിക്കാഗോ ∙ ഷിക്കാഗോ സിറ്റിയുടെ തെക്ക് ഭാഗം കേന്ദ്രമാക്കി പ്രവർത്തനം നടത്തുന്ന എബെനെസർ പെന്തക്കോസ്റ്റൽ ചർച്ചിന് വേണ്ടി പുതിയതായി വാങ്ങിയ ആരാധനാലയത്തിന്റ സമർപ്പണ ശുശ്രൂഷ ജൂൺ 10 ശനിയാഴ്ച രാവിലെ നടക്കുമെന്ന് സഭയുടെ ഭാരവാഹികൾ ഒരു പ്രസ്താവനയിൽ അറിയിച്ചു.
സഭയുടെ സീനിയർ ശുശ്രൂഷകനും പ്രസിഡന്റ്റുമായ പാസ്റ്റർ കുര്യൻ ടി ജോണിന്റെ അധ്യക്ഷതയിൽ രാവിലെ 10 മണിക്ക് ആരംഭിക്കുന്ന സമ്മേളനത്തിൽ ഐപിസി മുൻ ജനറൽ സെക്രട്ടറി പാസ്റ്റർ സാം ജോർജ് മുഖ്യ അതിഥി ആയിരിക്കും. ചിക്കാഗോ സിറ്റിയിലെ മറ്റിതര സഭാ ശ്രുഷകന്മാരും വിശ്വാസികളും പങ്കെടുക്കുന്ന സമ്മേളനം ഉച്ചയോടെ സമാപിക്കും. ഐപിസി സെൻട്രൽ റീജിയൻ ഭാരവാഹികളും സംബന്ധിക്കും.
1993 ൽ ഷിക്കാഗോ റിഡ്ജ് സിറ്റി കേന്ദ്രമാക്കി പാസ്റ്റർ കുര്യൻ ടി ജോൺ ആരംഭിച്ച പ്രവർത്തനമാണ് എബെനെസർ പെന്തക്കോസ്റ്റൽ ചർച്ച്. അദ്ദേഹത്തിന്റെ ഭാര്യ സിസ്റ്റർ ഗ്രേസിക്കുട്ടി ജോണും പ്രവർത്തനത്തിന്റെ മുൻ നിരയിൽ സജീവമാണ്. മത്തായി ജോൺ സഭാ സെക്രട്ടറി ആയും മാത്യു ജോർജ് ട്രഷർ ആയും പ്രവർത്തിക്കുന്നു. കൂടുതൽ വിവരങ്ങൾ 708 923 6313 എന്ന നമ്പറിൽ ലഭിക്കും.