ലോകകേരള സഭാ മേഖലാ സമ്മേളനത്തിന് ന്യൂയോർക്കിൽ തുടക്കം

loka-kerala-sabha-meeting
SHARE

ന്യൂയോർക്ക്∙ ലോകകേരള സഭാ മേഖലാ സമ്മേളനത്തിന് ന്യൂയോർക്കിൽ തുടക്കം. പ്രതിനിധികളുടെ റജിസ്ട്രേഷനും സൗഹൃദസമ്മേളനവും നടന്നു. സൗഹൃദ സമ്മേളനം ശ്രീ ശ്രീരാമകൃഷ്ണനാണ് ഉദ്ഘാടനം ചെയ്തത്. തുടർന്ന് ചീഫ് സെക്രട്ടറി ഡോ. വി. പി. ജോയി, വേണുരാജാമണി ഐഎഎസ്, കെ. വാസുകി, റോക്ക്‌ലാന്റ് കൗണ്ടി കിംസ്‌ലേറ്റർ ഡോ. അനി തുടങ്ങിയവർ സംസാരിച്ചു. ചടങ്ങിൽ ജോസ് കെ. മാണി എം പി, ജോൺ ബ്രിട്ടാസ് എം പി, ജോ മൈക്കിൾ എംഎൽഎ എന്നിവര്‍ പങ്കെടുത്തു. ഐഎഎസ് ഉദ്യോഗസ്ഥരുടെ സാന്നിധ്യം ഉണ്ടായിരുന്നു. 

ഔദ്യോഗികമായി ഉദ്ഘാടനം ജൂൺ 10 ശനിയാഴ്ച രാവിലെ 10 മണിക്ക് മുഖ്യമന്ത്രി പിണറായി വിജയൻ  നിർവഹിക്കും. നിയമസഭാ സ്പീക്കർ എം. ഷംസീർ അധ്യക്ഷനായിരിക്കും. തുടുർന്ന് വിവിധ വിഷയങ്ങളിൽ ചർച്ച ഉണ്ടായിരിക്കും. വൈകുന്നേരം മുഖ്യമന്ത്രി മറുപടി പ്രസംഗം നടത്തും. ഞായറാഴ്ച ടൈംസ് സ്ക്വയറിൽ പ്രത്യേകം തയ്യാറാക്കിയ വേദിയിൽ മുഖ്യമന്ത്രി പിണറായി വിജയൻ അമേരിക്കൻ മലയാളികളെ അഭിസംബോദന ചെയ്യും.

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.

Video

കല്യാണ തേൻനിലാ...

MORE VIDEOS